കൊച്ചി: അങ്കമാലിയിൽ അച്ഛൻ വലിച്ചെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന് പുതു ജീവൻ. പൂർണ ആരോഗ്യത്തോടെ കുട്ടി ആശുപത്രി വിട്ടു. പുല്ലുവഴിയിലെ സ്നേഹജ്യോതി ശിശുഭവനിലേക്ക് കുഞ്ഞിനേയും അമ്മയെയും മാറ്റും.
ഇനിയുള്ള മാസങ്ങളിൽ കൃത്യമായ പരിശോധന നടത്തണമെന്നു അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം തലയിലിട്ടിരുന്ന തുന്നൽ മാറ്റിയിരുന്നു . കഴിഞ്ഞ മാസം പതിനെട്ടാം തീയതിയാണ് അച്ഛൻ ഷൈജു ക്രൂരമായി കുഞ്ഞിനെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞത് ഇതേ തുടർന്ന് കുഞ്ഞിന് തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. ഇയാൾ റിമാൻഡിലാണ്.