തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത നിരക്ക് അടുത്ത ആഴ്ച മുതല്‍ വര്‍ധിപ്പിക്കും. ഗാര്‍ഹിക ഉപയോക്തക്കള്‍ക്ക് 10 ശതമാനം നിരക്ക് വര്‍ധനവിനാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. ലോഡ്ഷെഡ്ഡിങ് അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ആലോചനയുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാര്‍ അഭ്യര്‍ഥന പ്രകാരം മാറ്റിവെച്ച നിരക്ക് വര്‍ധന തീരുമാനമാണ് വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് റെഗുലേറ്ററി കമ്മീഷന്‍ അടുത്ത ആഴ്ച പ്രഖ്യാപിക്കുന്നത്. യൂണിറ്റിന് 20 പൈസമുതല്‍ 40 പൈസവരെയുള്ള വര്‍ധനവുണ്ടാകുമെന്ന് റെഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കി. 200 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ഉപയോക്താക്കള്‍ക്ക് 10 മുതല്‍ 80 പൈസവരെ വര്‍ധിപ്പിക്കണമെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ ആവശ്യം. അതിന് മുകളിലുള്ളവര്‍ക്ക് നേരിയ വര്‍ധനവാണ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്. നിരക്ക് വര്‍ധവിനൊപ്പം ഫിക്സഡ് ചാര്‍ജുകളിലും വര്‍ധനവുണ്ടാകും.