Kerala kerala

ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജന കരട് വിജ്ഞാപനം പരാതി സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 11 വരെ നീട്ടണം: സണ്ണി ജോസഫ് എംഎല്‍എ

തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം സംബന്ധിച്ച കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയം ജൂണ്‍ 11 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഡീലിമിറ്റേഷന്‍ കമ്മിറ്റി ചെയര്‍മാന് കത്തുനല്‍കി.

കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ട തീയതി മെയ് 27 ആയിരിക്കെ അത് പ്രസിദ്ധീകരിച്ചത് 31ന് അര്‍ധരാത്രിയിലായിരുന്നു. പൊതുജനം ഇതറിയുന്നത് തൊട്ടടുത്ത ദിവസമായ ഞായറാഴ്ച ജൂണ്‍ ഒന്നിനും. കരട് പരിശോധിച്ച് അതിന്മേലുള്ള പരാതികള്‍ നല്‍കുന്നതിനായി നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തീയതി ജൂണ്‍ 7 വരെയാണ്. ഇതിനിടയില്‍ ഞായറും ബക്രീദ് അവധിയും ചേര്‍ന്ന് രണ്ട് ദിവസം നഷ്ടമാകും. ഫലത്തില്‍ അഞ്ചു ദിവസം മാത്രമാണ് പരാതികള്‍ നല്‍കുവാന്‍ ലഭിക്കുന്നത്. അതുകൊണ്ട് കരട് പരിശോധിച്ച് അതിന്മേലുള്ള പരാതികള്‍ നല്‍കുന്നതിന് ചുരുങ്ങിയത് പത്തു ദിവസം ലഭിക്കത്തക്കവിധം അവസാന തീയതി പുനഃക്രമീകരിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!