കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. സുധാകരന്‍ മുന്നില്‍. 40000ന് മുകളിലാണ് സുധാകരന്റെ ലീഡ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്തും സുധാകരന്‍ തന്നെയാണ് ലീഡ് ചെയ്യുന്നത്.
94,559 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 2019ല്‍ സുധാകരന്‍ കണ്ണൂരില്‍ ജയിച്ചത്. എല്‍.ഡി.എഫിന്റെ പി.കെ ശ്രീമതിയെ ആണ് അന്ന് പരാജയപ്പെടുത്തിയത്. വിജയിച്ചാല്‍ കണ്ണൂര്‍ മണ്ഡലത്തില്‍ സുധാകരന്റെ മൂന്നാമൂഴമായിരിക്കുമിത്.