Kerala News

അധ്യാപകന്റെ സസ്‌പെൻഷൻ കാലയളവ് ക്രമീകരിക്കാൻ വ്യാജ ഉത്തരവ്; ചെങ്ങന്നൂര്‍ റീജണല്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു

സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിൽ വൻ ക്രമക്കേട് കണ്ടത്തിയതിനെ തുടർന്ന് രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി. അധ്യാപകന്റെ സസ്‌പെന്‍ഷന്‍ കാലയളവ് ക്രമീകരിക്കാന്‍ വ്യാജ ഉത്തരവുണ്ടാക്കിയ ചെങ്ങന്നൂര്‍ റീജണല്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.

ചെങ്ങന്നൂര്‍ ഡെപ്യൂട്ടി റീജണല്‍ ഡയറക്ടറേറ്റിനെക്കുറിച്ച് വ്യാപകമായി പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നുള്ള പ്രത്യേക സംഘം ഇവിടെയെത്തി പരിശോധനകള്‍ നടത്തിയത്. ഇതിനുശേഷം പരിശോധനാ റിപ്പോര്‍ട്ട് പ്രത്യേക സംഘം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു. ഇതിന് പിന്നാലെയാണ് ചെങ്ങന്നൂര്‍ റീജണല്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടായിരിക്കുന്നത്.
സസ്‌പെന്‍ഷനിലായ സതീഷ് കുമാര്‍ എന്ന അധ്യാപകനെ ആറ് മാസത്തിന് ശേഷം തിരിച്ചെടുക്കുന്നതിനുവേണ്ടി ഈ ഉദ്യോഗസ്ഥര്‍ വ്യാജ ഉത്തരവുണ്ടാക്കി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയിലടക്കം ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ചെങ്ങന്നൂര്‍ റീജണല്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട്, സീനിയര്‍ ക്ലര്‍ക്ക് എന്നിവര്‍ക്കെതിരെയാണ് നടപടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!