Kerala News

റോഡ് ക്യാമറകൾ ഇന്ന് അർധരാത്രിയോടെ കൺതുറക്കും; എഴുപത് ലക്ഷം വാഹന ഉടമകൾക്ക് എസ് എം എസ് ലഭിക്കില്ല

റോഡ് ക്യാമറകൾ ഇന്ന് അർധരാത്രിയോടെ കൺതുറക്കും. ഗതാഗത നിയമലംഘനം പിടികൂടി പിഴ ഈടാക്കാൻ മോട്ടോർവാഹന വകുപ്പും കെൽട്രോണും ചേർന്ന് റോഡുകളിൽ സ്ഥാപിച്ച ക്യാമറകൾ ഇന്ന് അർധ രാത്രി മുതൽ പൂർണ തോതിൽ പ്രവർത്തിക്കും.
അതേസമയം, സംസ്ഥാനത്ത് ആകെ റജിസ്റ്റർ ചെയ്ത ഒന്നരക്കോടിയോളം വാഹനങ്ങളിൽ 70 ലക്ഷത്തിലധികം വാഹനങ്ങളുടെ ഉടമകൾക്കു നിയമലംഘനത്തിന്റെ ഇ ചെലാൻ എസ്എംഎസ് ആയി ലഭിക്കില്ല. ഇത്രയും വാഹന ഉടമകളുടെ മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി തുടങ്ങിയവ മോട്ടർ വാഹനവകുപ്പിന്റെ പോർട്ടലിൽ ഇല്ലാത്തതാണു കാരണം.

2019നു ശേഷമാണു കേന്ദ്ര ഉപരിതല മന്ത്രാലയം വാഹന ഉടമകളുടെ വിവരങ്ങൾ പൂർണമായി പോർട്ടലിൽ കയറ്റിയതെങ്കിലും കേരളം 2017ൽ തന്നെ ഇതിനുള്ള നടപടി തുടങ്ങിയിരുന്നു. 2017 മുതൽ റജിസ്റ്റർ ചെയ്തതും അതിനു മുൻപു റജിസ്റ്റർ ചെയ്തവയിൽ വിവിധ ആവശ്യങ്ങൾക്കായി പിന്നീട് മോട്ടർ വാഹന വകുപ്പിനെ സമീപിച്ചതുമായ വാഹന ഉടമകളുടെ വിവരങ്ങളെല്ലാമുണ്ട്. എന്നാൽ ഇതിൽ രണ്ടിലും പെടാത്ത 70 ലക്ഷത്തോളം വാഹന ഉടമകളുണ്ട്. തപാൽ വകുപ്പ് വഴി അയയ്ക്കുന്ന ചെലാൻ നോട്ടീസിലൂടെ മാത്രമേ ഇവരെ നിയമലംഘന വിവരവും പിഴയൊടുക്കാനുള്ള നിർദേശവും അറിയിക്കാൻ കഴിയുകയുള്ളൂ. എസ്എംഎസ് ലഭിച്ചവർക്കും തപാൽ മാർഗം ചെലാൻ അയയ്ക്കും.

12 വയസ്സിൽ താഴെയുള്ളവരാണ് ഇരുചക്രവാഹനത്തിൽ മൂന്നാമത്തെ യാത്രക്കാരെങ്കിൽ ഇവരെ ഒഴിവാക്കാനാണു ധാരണ. കേന്ദ്രത്തിന്റെ അനുമതി കാക്കുന്നുണ്ടെങ്കിലും തൽക്കാലം ഇക്കാര്യത്തിൽ പിഴയിടില്ല. വിഐപി വാഹനം, ആംബുലൻസ് തുടങ്ങിയവയും പരിശോധനയ്ക്കു ശേഷം ഒഴിവാക്കും. ക്യാമറകളുടെ ട്യൂണിങ് ഏതാണ്ടു പൂർത്തിയായി. ജില്ലാതല കൺട്രോൾ റൂമുകളിലായി 110 പേരെ കെൽട്രോൺ നിയോഗിച്ചുകഴിഞ്ഞു. 36 പേരെക്കൂടി രണ്ടുദിവസത്തിനകം നിയമിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!