ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ജനഗണമനയിലെ ശ്രദ്ധേയമായ കോടതി മുറി രംഗം ട്വിറ്ററില്‍ പങ്കുവെച്ച് മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ്. കഴിഞ്ഞ ഏപ്രില്‍ 28 നായിരുന്നു ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം കൈകാര്യം ചെയ്ത രാഷ്ട്രീയ പ്രമേയം കൊണ്ട് തന്നെ റിലീസ് സമയത്ത് ചര്‍ച്ചയിലേക്ക് വന്നിരുന്നു. സിനിമയിലെ സെക്കന്റ് ഹാഫില്‍ കോടതി മുറയില്‍ വാദിക്കുന്ന പൃഥ്വിരാജിന്റെ രംഗമാണ് റാണാ അയൂബ് ട്വിറ്ററില്‍ പങ്കു വെച്ചത്.
റിലീസിന് ശേഷം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രത്തിലെ രംഗമാണിത്. ദളിത് രാഷ്ട്രീയത്തെ കുറിച്ചും ജാതിയുടെ പേരില്‍ രാജ്യത്ത് നടക്കുന്ന വിവേചനത്തെ കുറിച്ചുമെല്ലാമാണ് സിനിമയിലെ ഈ സീനില്‍ പൃഥ്വിരാജ് പറഞ്ഞുവെക്കുന്നത്.
എല്ലായിപ്പോഴും മലയാള സിനിമ കാണണം. ഇത് നെറ്റ്ഫ്‌ലിക്‌സിലുള്ള ജനഗണമന എന്ന സിനിമയിലെ രംഗമാണ്’ , എന്ന് കുറിച്ചത്. അതോടൊപ്പം സോണി ലിവ്വില്‍ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ‘പുഴു’വും കാണാന്‍ റാണ ട്വിറ്റ് ചെയ്തിട്ടുണ്ട്.മലയാളത്തില്‍ ഈ വര്‍ഷം ശ്രദ്ധേയ വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് ജന ഗണ മന. ചിത്രത്തിന് മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ആദ്യ വാരം മുതല്‍ ലഭിച്ചത്. ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം നടത്താന്‍ ജന ഗണ മനക്ക് സാധിച്ചു.
Always watch malayalam films. This is from Jana Gana Mana playing on Netflix pic.twitter.com/4Ggf83uynR
— Rana Ayyub (@RanaAyyub) June 4, 2022