തിരുവനന്തപുരം നെടുമങ്ങാട് 12 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 16 കാരന് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ 12 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് 16-കാരനെയും ഇയാളുടെ അമ്മയുടെ സുഹൃത്തായ ചുള്ളിമാനൂരിലെ പുല്ലമ്പാറ സന്തോഷ്(36) എന്നയാളെയും പോലീസ് പിടികൂടിയത. 16-കാരന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തതിനാണ് സന്തോഷിനെ പിടികൂടിയത്. പെണ്‍കുട്ടി നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചതിന് ബന്ധുവായ 50-കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.വ്യാഴാഴ്ചയാണ് പിഡനം നടന്നത്. സ്കൂളില്‍ പോകുകയായിരുന്ന കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.
പെണ്‍കുട്ടിയെ ചുള്ളിമാനൂരിലെ സന്തോഷിന്റെ വീട്ടിലെത്തിചാണ് ഇവിടെവെച്ച് 16-കാരന് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സന്തോഷാണ് ഇതിന് അവസരമൊരുക്കി നല്‍കിയത്. തുടര്‍ന്ന് ഉച്ചയോടെ പെണ്‍കുട്ടിയെ ഇവര്‍ വീണ്ടും കാറില്‍ കയറ്റി വഴിയില്‍ ഇറക്കിവിട്ടു.
പെണ്‍കുട്ടി സ്കൂളിലെത്തിയിട്ടില്ലെന്ന് സ്കൂള്‍ അധികൃതര്‍ വീട്ടില്‍ അറിയിച്ചു. വിവരം പൊലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരപീഡനം വെളിപ്പെട്ടത്. വനിതാ പൊലീസ് വിശദമായ മൊഴിയെടുത്തപ്പോള്‍ മുമ്പു നേരിട്ട പീഡനവും കുട്ടി വെളിപ്പെടുത്തി. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അടുത്ത ബന്ധുവായ 50 വയസുകാരനില്‍ നിന്ന് രണ്ടു തവണ പീഡനമുണ്ടായെന്ന് പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് ബന്ധുവായ 50-കാരനെയും പോലീസ് പിടികൂടുകയായിരുന്നു. അറസ്റ്റിലായ 16-കാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. സന്തോഷിനെയും 50-കാരനെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

