കായംകുളം ടൗണ്‍ ഗവ യുപി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 20 കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. സാമ്പാറും ചോറുമായിരുന്നു സ്‌കൂളിലെ ഭക്ഷണം.
ഇന്നലെ രാത്രിയോടെ തന്നെ കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഉടനെ ചികിത്സ തേടിയ ശേഷം തിരികെ വീട്ടില്‍ പോയി. പക്ഷെ ഇന്ന് രാവിലെ കുട്ടികള്‍ക്ക് വീണ്ടും വയറു വേദനയും ക്ഷീണവും അനുഭവപ്പെട്ടതിന് തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല. സംഭവത്തില്‍ ആരോഗ്യവകുപ്പും പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതേസമയം കൊട്ടാരക്കരയിലും ഭക്ഷ്യ വിഷബാധ. അങ്കണവാടി വിദ്യാര്‍ത്ഥികളായ നാല് പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതോടെ രക്ഷിതാക്കളെത്തി കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.