ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കുരങ്ങുപനി സംശയത്തെ തുടർന്ന് അഞ്ചു വയസുകാരിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. അതേസമയം കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കുട്ടിയോ കുട്ടിയുമായി അടുത്തിടപഴകിയവരോ വിദേശ യാത്ര നടത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
കുരങ്ങുപനിയെ നേരിടുന്നതിനായി കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. നിലവിൽ രാജ്യത്ത് കേസുകൾ ഒന്നും ഇല്ലെങ്കിലും ലോകത്ത് വിവിധ രാജ്യങ്ങളിൽ കേസുകൾ വർധിക്കുന്നത് കണക്കിലെടുത്താണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
UP | Samples of a 5-yr-old girl collected for testing for #monkeypox, as a precautionary measure, as she had complaints of itching & rashes on her body. She has no other health issues & neither she nor any of her close contact travelled abroad in the past 1 month: CMO Ghaziabad
— ANI UP/Uttarakhand (@ANINewsUP) June 4, 2022

