കഞ്ചാവുമായി യുവാവ്പിടിയിൽ
കുന്നമംഗലം എക്സൈസ് പാർട്ടി നടത്തിയ വ്യാപക റെയ്ഡിൽ മുണ്ടിക്കൽത്താഴം ഭാഗത്തു ചെന്നില്ലേരി വിനീതിനെ കഞ്ചാവു മായി അറസ്റ്റ് ചെയ്തു. ആവശ്യക്കാർ എന്ന വ്യാജേന എക്സൈക് പാർട്ടി വേഷം മാറിയാണ് പ്രതിയെ പിടികൂടിയെത്.കൂടാതെ പൊക്കുറ്റി യേടത്തു ലോഹിതാക്ഷൻ എന്ന ആളുടെ പേരിൽ ചാരായം കൈവശം വെച്ചതിനു ഒരു അബ്കാരി കേസും എടുത്തും.എക്സൈസ് ന്റെ നിരന്ത നിരീക്ഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. ലോക് ഡൗൺ ന്റെ ഭാഗമായി കുന്നമംഗലം എക്സൈസ് പാർട്ടി റൈഡ് ശക്തമാക്കിയിട്ടുണ്ട്. റൈഡിൽ എക്സൈസ് ഇൻസ്‌പെക്ടർ മനോജ് പടികത്തു, പ്രിവന്റീവ് ഓഫീസർ പ്രവേശ്, സിവിൽ എക്സൈസ് ഓഫീസർ മാരായ അർജുൻ വൈശാഖ്,ജിനീഷ്,നിഷാന്ത്, വുമൺ സിവിൽ എക്സൈസ് ഓഫീസർ മഞ്ജുള, എക്സൈസ് ഡ്രൈവർ എഡിസൺ എന്നിവർ പങ്കെടുത്തു

