Kerala News

ബജറ്റ് അവതരണം തുടങ്ങി;ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കും.കോവിഡ് പ്രതിരോധത്തിന് മുഖ്യ പരിഗണന

ജനക്ഷേമ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നു. ബജറ്റില്‍ ഒന്നാം പരിഗണ ആരോഗ്യത്തിനാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി. എല്ലാവര്‍ക്കും ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കും.

കോവിഡിന്റെ മൂന്നാം വരവിനെക്കുറിച്ചുള്ള ആശങ്ക കണക്കിലെടുക്കും. പ്രഖ്യാപനങ്ങൾ നടപ്പാക്കാന്‍ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. തോമസ് ഐസക് അവതരിപ്പിച്ചത് സമഗ്രമായ ബജറ്റാണെന്നും അദ്ദേഹം പറഞ്ഞു. അതിലെ പ്രഖ്യാപനങ്ങള്‍ എല്ലാം നടപ്പാക്കുമെന്ന് ബജറ്റ് ആമുഖത്തില്‍ ധനമന്ത്രി. കേരള ഭരണത്തില്‍ ജനാധിപത്യവല്‍കരണം നടപ്പാക്കുന്നതിന്റെ സൂചനയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയമെന്ന് ധനമന്ത്രി പറഞ്ഞു.

രാഷ്ട്രീയ കുതിരക്കച്ചവടത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കുന്നതില്‍ ഇടതുപക്ഷത്തിന്റെ പങ്ക് വലുതായിരുന്നെന്ന് ബാലഗോപാല്‍ പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം കൂടി വന്നപ്പോള്‍ ഒന്നാം പിണറായി സര്‍ക്കാര്‍ നേരിട്ടത് വലിയ പ്രതിസന്ധികളായിരുന്നു. അതെല്ലാം മറികടന്നുള്ള വിജയമാണുണ്ടായതെന്ന് ബജറ്റ് ആമുഖപ്രസംഗത്തില്‍ ധനമന്ത്രി സൂചിപ്പിച്ചു.ഭരണച്ചെലവ് പരമാവധി നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങളുണ്ടാവും. അടുത്തമൂന്നുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പുകളില്ലാത്തതിനാല്‍ വരുമാനം കണ്ടെത്താന്‍ നികുതി നിര്‍ദേശങ്ങള്‍ ഉണ്ടാകും. ജിഎസ്ടിക്ക് മുമ്പുളള കുടിശ്ശിക പിരിച്ചെടുക്കല്‍, മദ്യത്തിന് കോവിഡ് സെസ് തുടങ്ങിയ നികുതിയിതര വരുമാനമാകും ആശ്രയം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!