International Sports

കോവിഡിനെ മറികടന്ന സ്‌ട്രൈക്കർ പൗലോ ഡിബാല മൈതാനത്ത്

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് ഏതൊരു കാൽപ്പന്തു പ്രേമിക്കും ഇഷ്ടം തോന്നുന്ന കാഴ്‌ച്ചകളാണ് ഇറ്റാലിയൻ പുൽ മൈതാനങ്ങളിൽ നിന്നും യുവന്റസ് പുറത്തു വിട്ടത്. കോവിഡ് പ്രതിസന്ധി കടന്ന് ലീഗുകൾ തുടങ്ങുന്നതിനു മുന്നോടിയായി കളിക്കാർ പരിശീലനത്തിനിറങ്ങിയ കാഴ്ച. അതിലെന്താണ് ഇത്ര ആശ്ചര്യം എന്നല്ലേ. ? കോവിഡിനോട് പട വെട്ടിയ ഒരു അർജന്റീനൻ പോരാളിയും അവർക്കൊപ്പമുണ്ടായിരുന്നു. പുഞ്ചിരിച്ച് പൂർവാധികം ശക്തിയോടെ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം പരിശീലന കളം അടക്കിവാണ പൗലോ ഡിബാല

കോവിഡ് അതിശക്തമായി ആഞ്ഞടിച്ച തുടക്ക സമയങ്ങളിൽ രോഗികളിലും മരണ സംഖ്യകളിലും ഇറ്റലി മുൻപിട്ടു നിന്ന സമയത്താണ് ഫുട്ബോൾ ആരാധകരെ ഞെട്ടിക്കുന്ന വാർത്ത പുറത്ത് വരുന്നത്. മാര്‍ച്ച് 21ന് തനിക്കും കാമുകി ഒറിയാനയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ച വാർത്ത ലോകത്തോട് അര്‍ജന്റീന ഫുട്‌ബോള്‍ താരം പൗലോ ഡിബാല തന്നെ അറിയിക്കുന്നു.

ഏറെ ആശങ്കയോടെ ആ വാർത്ത ആരാധകർ വീക്ഷിച്ചു. താരം നിലവിൽ കളിച്ചു കൊണ്ടിരിക്കുന്ന യുവന്റസ് ക്ലബ്ബിലെ സഹ കളിക്കാർക്കും പരിശോധന ഫലം പോസറ്റീവായി. കളിക്കാരായ ഡാനിയേല്‍ റുഗാനിയും ബ്ലെയ്‌സ് മറ്റിയുഡിയും രോഗത്തില്‍ നിന്നും അതിവേഗം മുക്തി നേടി. പക്ഷെ ഡിബാലയ്ക്ക് മാത്രം കോവിഡിനോട് അത്ര വേഗം രക്ഷ നേടിയിരുന്നില്ല. ആശങ്ക വീണ്ടും വർധിച്ചു. ഒടുവിൽ ഒന്നര മാസത്തെ നീണ്ട ചികിത്സയ്ക്കുശേഷം അര്‍ജന്റീന ഫുട്‌ബോള്‍ താരം വീണ്ടും പഴയെ ജീവിതത്തിലേക്ക് തിരികയെത്തി. കൊറോണ സ്ഥിരീകരിച്ച സമയത്ത് അനങ്ങിയാൽ പോലും ശ്വാസം കിട്ടിയിരുന്നില്ലെന്ന് താരം പിന്നീട് വ്യക്തമാക്കിയിരുന്നു.

അങ്ങനെ രോഗ മോചിതനായ വാർത്ത അദ്ദേഹം തന്നെ നവ മാധ്യമങ്ങളിലൂടെ അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് തന്റെ ക്ലബ്ബിനു വേണ്ടി വീണ്ടും താരം പരിശീലനത്തിനായി കളത്തിലറങ്ങിയത് കണ്ട നിമിഷം ഏറെ സന്തോഷം നൽകുന്നതായിരുന്നു. അടുത്ത് തന്നെ ലീഗുകൾ തുടങ്ങാൻ സാധ്യത നില നിൽക്കുന്ന സമയത്ത് കോവിഡിനെ തോല്പിച്ച ഇതിഹാസം താരം തന്റെ കരുത്ത് മൈതാനത്ത് തെളിയിച്ച് അതിശക്തമായി തിരിച്ചെത്തുമെന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

അടുത്ത ലോക കപ്പ് ഫുട്ബോളിൽ മിശിഹായ്‌ക്കൊപ്പം അർജന്റീനയുടെ തുറുപ്പു ചീട്ടായി താരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ക്ലബ്ബുകളിൽ സി ആർ 7 നൊപ്പം നല്ല രീതിയിലുള്ള പോരാട്ടം കാഴ്ച വെക്കാൻ ഈ യുവ താരത്തിനായി തുടർന്നും അങ്ങനെ തന്നെ ഭവിക്കട്ടെയെന്ന് ആശംസിക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!