Local News

മലയാളി ദമ്പതികൾ കുവൈത്തിൽ മരിച്ച നിലയിൽ

പത്തനംതിട്ട/ കുവൈത്ത് സിറ്റി: മലയാളി ദമ്പതികളെ കുവൈത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. പത്തനംതിട്ട പൂങ്കാവ് പൂത്തേത്ത് സൈജു സൈമൺ, ഭാര്യ ജീന എന്നിവരെയാണ് മരിച്ചത്. സൈജുവിനെ കെട്ടിടത്തിൽ നിന്നു വീണുമരിച്ച നിലയിലും ജീനയെ വീട്ടിനുള്ളിൽ മരിച്ചനിലയിലുമാണു പൊലീസ് കണ്ടെത്തിയത്.

ജീനയെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറയുന്നു. സാൽമിയയിൽ താമസിക്കുന്ന കെട്ടിടത്തിൽനിന്നു വീണു മരിച്ചനിലയിൽ സൈജുവിനെയാണ് ആദ്യം കണ്ടത്. പിന്നീട് പൊലീസെത്തി ഫ്ലാറ്റിന്റെ പൂട്ടു തകർത്ത് അകത്തു കയറിപ്പോൾ കുത്തേറ്റു മരിച്ചനിലയിൽ ജീനയെ കണ്ടെത്തുകയായിരുന്നു. ഒരു വർഷം മുൻപാണ് ഇവർ വിവാഹിതരായത്. ഇരുവരുടെയും പുനർവിവാഹമായിരുന്നു. ആരോഗ്യ വകുപ്പിൽ ആംബുലൻസ് ഡ്രൈവറായിരുന്നു സൈജു. സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ ഐടി ജീവനക്കാരിയാണ് ജീന.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!