യഷ് നായകനായ സൂപ്പർ ഹിറ്റ് ചിത്രം ‘കെജിഎഫ്: ചാപ്റ്റര്‍ 2 വിന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈമിന്. റെക്കോര്‍ഡ് തുകക്കാണ് ആമസോണ്‍ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
320 കോടി രൂപയ്‍ക്കാണ് ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയത്. ചിത്രം മെയ് 27 മുതല്‍ സ്ട്രീമിംഗ് തുടങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
കെജിഎഫ്: ചാപ്റ്റര്‍ 2, 15 ദിവസങ്ങള്‍ കൊണ്ട് 1000 കോടിയിലധികം രൂപ കളക്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുക ളുണ്ടായിരുന്നു. ഇതോടെ ഇന്ത്യന്‍ ബോക്സോഫീസില്‍ ഏറ്റവും അധികം രൂപ നേടിയ സിനിമകളുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് കെജിഎഫ്. 1000 കോടി ക്ലബില്‍ ഇടം നേടുന്ന നാലാമത്തെ ചിത്രം കൂടെയാണ് കെജിഎഫ് ചാപ്റ്റര്‍ 2.

