വിജയ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ് ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുന്നു. നെറ്റ്ഫ്ലിക്സ്, സണ്‍ നെക്സ്റ്റ് എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്യുക. നെല്‍സണിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തിയതി ഇപ്പോള്‍ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
മെയ് 11ന് ആണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുക.
ഏപ്രില്‍ 13ന് തിയേറ്റര്‍ റിലീസ് ചെയ്ത ബീസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ ആഗോള ബോക്സോഫീസില്‍ ചിത്രം 200 കോടിയ്ക്ക് മുകളില്‍ കളക്റ്റ് ചെയ്തു. സിനിമയില്‍ വീര്‍ രാഘവന്‍ എന്ന റോ ഏജന്റ് ആയാണ് വിജയ് എത്തിയത്.
സണ്‍ പിക്ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം. ഏപ്രില്‍ 13 നാണ് ചിത്രം തിയേറ്റര്‍ റിലീസായി എത്തിയത്.