കോഴിക്കോട്: കുന്ദമംഗലത്തിന് സമീപം കുരുക്കത്തൂരിലെ റേഷൻ ഷാപ്പിന് സമീപമുള്ള പടിഞ്ഞാറെ കുളിമയിൽ വാടകവീട്ടിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ രണ്ടുപേർ മരിച്ചു. കുരിക്കത്തൂർ സ്വദേശികളായ രാഹുൽ എന്ന് പേരുള്ള രണ്ട് യുവാക്കളാണ് മരിച്ചത്. ഇന്ന് രാത്രി 9 30 മണിയോടെയാണ് വലിയ ശബ്ദത്തോടുകൂടി സ്ഫോടനം ഉണ്ടായത്.

അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. വിഷ്ണു, സിനി തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.സ്ഫോടനത്തിൽ വീട് പൂർണമായും തകർന്ന നിലയിലാണ്. സംഭവത്തിൽ വീട്ടിലുണ്ടായിരുന്ന മറ്റു ചിലർക്കും പരിക്കേറ്റിട്ടുണ്ട്.

കുന്ദമംഗലം പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വാടകവീട് കേന്ദ്രീകരിച്ച് എന്തെങ്കിലും നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണോ എന്ന സംശയവും ഉയരുന്നുണ്ട്. ഏകദേശം ആറുമാസമായി ഇവർ ഇവിടെ താമസിച്ചുവരികയാണെന്ന് നാട്ടുകാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിനുശേഷം മാത്രമേ വ്യക്തമായാകൂ

