
മെഡിസെപ് ആരോഗ്യ ഇൻഷ്വറൻസിന്റെ നടത്തിപ്പിലെ പാളിച്ചകൾ ഉൾപ്പെടെ പഠിക്കാനും പുതിയ നിർദ്ദേശങ്ങൾ വയ്ക്കാനും സർക്കാർ നിയോഗിച്ച ഡോ.ശ്രീറാം വെങ്കിട്ടരാമൻ കമ്മിറ്റി രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. ഇതു പഠിച്ചശേഷം തുടരണോയെന്ന് സർക്കാർ തീരുമാനിക്കും. വ്യവസ്ഥകളും നിരക്കുകളും പരിഷ്‌കരിച്ച് ടെൻഡർ വിളിക്കുകയാണ് അടുത്ത നടപടി.2022 ജൂണിൽ മൂന്നു വർഷത്തേക്കാണ് മെഡിസെപ് തുടങ്ങിയത്. ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിക്ക് സർക്കാർ വർഷം നൽകുന്നത് 500 കോടിയാണ്. എന്നാൽ, ആദ്യവർഷം തന്നെ 717കോടിക്ക് ക്ലെയിം വന്നു. 697കോടി രൂപയുടേത് അംഗീകരിച്ച് പണം നൽകി. പ്രീമിയത്തിൽ 50 രൂപയുടെയെങ്കിലും വർദ്ധനയാവശ്യപ്പെട്ട് കമ്പനി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.