ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു.. പുതിയ ചിത്രമായ രാം സേതുവിന്റെ ചിത്രീകരണ തിരക്കുകള്‍ക്കിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. താരം തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഇപ്പോള്‍ ഹോം ക്വാറന്റൈനിലാണെന്നും ചികിത്സ തേടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. താനുമായി കോണ്‍ടാക്ട് ഉള്ളവര്‍ കൊവിഡ് പരിശോധന നടത്തണമെന്നും പെട്ടെന്ന് തന്നെ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും താരം പറഞ്ഞു