Kerala

പിണറായിയും കൂട്ടരും അടുത്തമാസം സ്ഥലംവിടും; UDF വന്നാൽ സമഗ്രമേഖലയിലും വികസനം’; വി ഡി സതീശൻ

സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിൻ്റെ നട്ടെല്ല് തകർന്നുകിടക്കുന്നു. പിണറായിയും കൂട്ടരും അടുത്തമാസം സ്ഥലംവിടും. ആറ് ലക്ഷം കോടി കടത്തിലാണ് കേരളം.കേരളത്തിൽ രൂക്ഷമായ വിലക്കയറ്റമാണ്. UDF വന്നാൽ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കും.UDF വന്നാൽ സമഗ്രമേഖലയെയും സ്പർശിക്കുന്ന വികസനപ്രവർത്തനങ്ങളുണ്ടാകുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

വീണാജോർജ് അസാധാരണ അഭിനേതാവാണ്. മുദ്രാവാക്യം വിളികേട്ടാൽ പെടലി ഉളുക്കുമോ?. കേരളത്തിൽ കലാപത്തിന് ശ്രമിക്കുകയാണ് മന്ത്രി ചെയ്തത്. സംഘപരിവാർ പാതയിലാണ് സിപിഐഎം. കേന്ദ്രത്തിലെ ചേട്ടൻ ബാവയും കേരളത്തിലെ അനിയൻ ബാവയും ഒരേ തോണിയിലാണ്. വോട്ട് ബാങ്ക് ഉണ്ടെന്ന് വച്ച് വർഗീയത പറയരുത്. ശക്തമായ മതേതര നിലപാടുമായി മുന്നോട്ടുപോകുമെന്നും സതീശൻ പറഞ്ഞു.

ശബരിമല സ്വർണ്ണക്കവർച്ചയിൽ എസ്ഐടിയുടെ പ്രസക്തി നഷ്‌ടപ്പെട്ടു. തെളിവുകൾ ശേഖരിക്കാൻ കഴിയാത്തതിനാലാണ് പത്‌മകുമാർ പുറത്തിറങ്ങിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് എസ്ഐടിയിൽ ഇടപെട്ടു. പുറത്തിറങ്ങുന്ന പ്രതികൾ തെളിവുകൾ നശിപ്പിക്കും. പ്രാഥമിക കുറ്റപത്രംപോലും നൽകിയില്ല. യുവതീപ്രവേശനത്തെ എതിർത്തുകൊണ്ട് സർക്കാർ സത്യവാങ്മൂലം നൽകട്ടെയെന്നും സതീശൻ കൂട്ടിച്ചേർത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!