കാസര്‍കോട്: കാസര്‍കോട്ട് ജ്യേഷ്ഠന്‍ അനിയനെ വെടിവെച്ച് കൊന്നു. കുറ്റിക്കോല്‍ വളവില്‍ നൂഞ്ഞങ്ങാനത്ത് അശോക(45)നെ സഹോദരന്‍ ബാലകൃഷ്ണനാണ് കൊന്നത്. ബാലകൃഷ്ണനെ ബേഡകം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്നലെ രാത്രി മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ നാടന്‍ തോക്ക് ഉപയോഗിച്ച് വെടി വെക്കുകയായിരുന്നു. മദ്യപാനത്തെ തുടര്‍ന്ന് വൈകുന്നേരം തന്നെ സഹോദരന്മാര്‍ തമ്മില്‍ തര്‍ക്കം തുടങ്ങിയിരുന്നു. ബാലകൃഷണനെ അശോകന്‍ വൈകുന്നേരം മര്‍ദിച്ചു. ഇതിന് ശേഷം ബാലകൃഷ്ണന്‍ തോക്കുമായി അശോകന്റെ വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് അരയ്ക്ക് താഴെ വെടിവെച്ചു. രക്തം വാര്‍ന്നാണ് അശോകന്‍ മരിച്ചത്. നാടന്‍ തോക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് പൊലീസ് അന്വേഷിക്കുകയാണ്.