ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2022-23 സീസണിന്റെ പ്ലേ ഓഫില്‍ നിന്നും പുറത്തായതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയില്‍ മടങ്ങിയെത്തി. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ടീമിനെ സ്വീകരിക്കാന്‍ നിരവധി ആരാധകരാണ് സ്ഥലത്തെത്തിയത്. പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനെയും സംഘത്തെയും മഞ്ഞ റോസാപൂക്കള്‍ നല്‍കിയാണ് ആരാധകര്‍ സ്വീകരിച്ചത്.അതേസമയം വെള്ളിയാഴ്ച വൈകീട്ട് നടന്ന മത്സരത്തിലെ വിവാദത്തെ കുറിച്ച് വുകോമനോവിച്ച് പ്രതികരിച്ചില്ല.ആരാധകർക്ക് നന്ദിയെന്ന് അദ്ദേഹം പറഞ്ഞു.ബംഗളൂരു എഫ് സിയുമായുള്ള ഇന്നലത്തെ മത്സരം വിവാദമായിരുന്നു. ഗോൾ വിവാദത്തെ തുടർന്ന് ബ്ലാസ്റ്റേഴ്‌സ് ടീം മത്സരം ബഹിഷ്കരിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം 1.30ന് കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ബ്ലാസ്റ്റേഴ്സ് ടീമിന് വന്‍ സ്വീകരണം നല്‍കുന്നതിന് വേണ്ടി അണിനിരയ്ക്കാന്‍ മഞ്ഞപ്പട ഗ്രൂപ്പ് ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചിരുന്നു.