ദില്ലി മദ്യനയക്കേസിൽ സി.ബി.ഐ. അറസ്റ്റുചെയ്ത ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും എ.എ.പി. എം.എല്‍.എ.യുമായ മനീഷ് സിസോദിയയ്ക്ക് ജാമ്യമില്ല.സിബിഐ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് സിസോദിയ ജഡ്ജിയോട് പറഞ്ഞു. ഒരേ ചോദ്യം തന്നെ ഉദ്യോഗസ്ഥർ ഒമ്പതു മണിക്കൂറോളം ചോദിക്കുന്നുവെന്നും സിസോദിയ കോടതിയെ അറിയിച്ചു. ഇതോടെ ആവർത്തിച്ച് ചോദ്യങ്ങൾ ചോദിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു.
ഡല്‍ഹിയിലെ മദ്യനയം സംബന്ധിച്ച അഴിമതിക്കേസില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് മനീഷ് സിസോദിയയെ സി.ബി.ഐ. അറസ്റ്റുചെയ്യുന്നത്. എട്ടുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ജാമ്യം തേടി സിസോദിയ സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ ശനിയാഴ്ച വാദം കേട്ട കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാര്‍ച്ച് പത്തിലേക്ക് മാറ്റി.