കെപിസിസി നേതൃത്വത്തിനെതിരെ വിമര്‍ശനത്തില്‍ എം.കെ. രാഘവനെ പിന്തുണച്ച് കെ. മുരളീധരന്‍. രാഘവന്‍ പറഞ്ഞത് പാര്‍ട്ടി വികാരമാണെന്നും കോണ്‍ഗ്രസിനുള്ളില്‍ മതിയായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. ഒരു കാര്യവും തന്നോട് പോലും ആലോചിക്കാറില്ല. വിവാദമാകുമെന്നത് കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. മിണ്ടാതിരുന്നാലാണ് പാർട്ടിയിൽ ഗ്രേസ് മാർക്കെന്നും മുരളീധരന്‍ തുറന്നടിച്ചു. എംകെ രാഘവനെതിരെ കോഴിക്കോട് ഡിസിസി നൽകിയ റിപ്പോർട്ടിനെ കുറിച്ച് ഡിസിസി പ്രസിഡന്‍റ് തന്നെ പരസ്യമായി പ്രതികരിച്ചത് ശരിയല്ലെന്നും മുരളീധരന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ അടിയന്തരമായി ഒരു രാഷ്ട്രീയകാര്യ സമിതിയോ അല്ലെങ്കില്‍ പാര്‍ട്ടി എക്‌സിക്യൂട്ടീവോ വിളിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം. പരസ്പര ചര്‍ച്ച ഉണ്ടാവണം. ഇപ്പോള്‍ പലതും ഞാന്‍ പോലും അറിയുന്നില്ല. പിന്നെ പ്രതികരിക്കാതിരിക്കുന്നത്, അങ്ങനെ പ്രതികരിച്ചതുകൊണ്ട് പാര്‍ട്ടിക്ക് ഒരു ദോഷമുണ്ടാകരുത് എന്ന് കരുതിയാണ്, മുരളീധരന്‍ പറഞ്ഞു.