Kerala News

അറിയിപ്പുകൾ

നിർധന വിദ്യാർഥികൾക്ക് സൗജന്യ തൊഴിൽ പരിശീലനം
കേന്ദ്രസർക്കാർ പദ്ധതിയായ ദേശീയ നഗര ഉപജീവന പദ്ധതിയുടെ (എൻ.യു.എൽ.എം) കീഴിൽ തിരുവനന്തപുരം പിഎംജി ജംഗ്ഷനിൽ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡിയുടെ അനുബന്ധ സ്ഥാപനമായ മോഡൽ ഫിനിഷിങ് സ്‌കൂൾ മാർച്ച് അവസാന വാരം ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു.
ഫീൽഡ് ടെക്‌നീഷ്യൻ ആൻഡ് അദർ ഹോം അപ്ലിയൻസ് കോഴ്‌സാണ് സംഘടിപ്പിക്കുന്നത്. എസ്.എസ്.എൽ.സി (350 മണിക്കൂർ) യാണ് യോഗ്യത. പ്രായം 18-35 വരെ. കാലാവധി മൂന്നു മാസം.
അപേക്ഷകർ തിരുവനന്തപുരം കോർപ്പറേഷൻ, നെടുമങ്ങാട്, നെയ്യാറ്റിൻകര, കഴക്കൂട്ടം, ആറ്റിങ്ങൽ എന്നീ മുൻസിപ്പാലിറ്റി പരിധിയിൽ സ്ഥിര താമസക്കാരും ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവരോ അല്ലെങ്കിൽ ഒരുലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബവരുമാനം ഉള്ളവരോ ആയിരിക്കണം. താത്പര്യമുള്ള അപേക്ഷകർ 0471 2307733, 8547005050 എന്നീ നമ്പറുകളിൽ മോഡൽഫിനിഷിങ്ങ് സ്‌കൂൾ ഓഫീസുമായോ അല്ലെങ്കിൽ താമസിക്കുന്ന മുൻസിപ്പാലിറ്റി / കോർപ്പറേഷനനിലെ എൻ.യു.എൽ.എം ഓഫീസുമായോ ബന്ധപ്പെടണം.

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷിക്കാം
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ മാർച്ച് അവസാനം കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് & ജി.എസ്.ടി (ടാലി ഉപയോഗിച്ചുള്ളത്) കോഴ്‌സ് ആരംഭിക്കുന്നു. കോഴ്‌സിന് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.

കോവിഡ് പ്രതിരോധ സാധനങ്ങള്‍ – ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ കൊടുവള്ളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ശിശുവികസന കാര്യാലയത്തിന് കീഴിലെ 152 അങ്കണവാടികള്‍ക്ക് കോവിഡ് പ്രതിരോധ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 14 രാവിലെ 11 മണിവരെ. അന്നേദിവസം ഉച്ചയ്ക്ക് ഒരുമണിക്ക് ടെന്‍ഡര്‍ തുറക്കും. ഫോണ്‍: 0495 2211525, 9447636943

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത്

കേരള വനിതാ കമ്മീഷന്‍ മാര്‍ച്ച് 7 രാവിലെ 10 മണി മുതല്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ മെഗാ അദാലത്ത് നടത്തും.

അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്സ് ആന്‍ഡ് കൊമേഷ്യല്‍ എസാബ്ലിഷ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കോഴിക്കോട് ജില്ലാ ഓഫീസില്‍ അംഗത്വം ലഭിച്ച തൊഴിലാളികളുടെ മക്കളില്‍ 2020-21 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ 60 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് വാങ്ങി ഉന്നത വിജയം നേടിയവരില്‍ നിന്നും ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് ലിസ്റ്റുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അനുബന്ധ രേഖകളും സഹിതം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി മാര്‍ച്ച് 31. ഫോണ്‍ : 0495 2372434.

അപേക്ഷ ക്ഷണിച്ചു

തൊഴിലും നൈപുണ്യവും വകുപ്പ്് സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ടുതൊഴിലാളി, നിര്‍മ്മാണ തൊഴിലാളി, ചെത്തുതൊഴിലാളി, മരംകയറ്റ തൊഴിലാളി, തയ്യല്‍ തൊഴിലാളി, കയര്‍ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോര്‍ തൊഴിലാളി, തോട്ടം തൊഴിലാളി, സെയില്‍സ്മാന്‍/സെയില്‍സ് വിമന്‍, നഴ്സ്, ഗാര്‍ഹിക തൊഴിലാളി, ടെക്സ്‌റ്റൈല്‍ മില്‍ തൊഴിലാളി, കരകൗശല വൈദഗ്ധ്യ പാരമ്പര്യ തൊഴിലാളികള്‍, മാനുഫാക്ചറിങ്/പ്രൊസസിങ് മേഖലയിലെ തൊഴിലാളികള്‍, മത്സ്യബന്ധന വില്‍പ്പന തൊഴിലാളികള്‍ എന്നീ മേഖലകളിലെ മികച്ച തൊഴിലാളികള്‍ക്ക് തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം നല്‍കുന്നു. ഓരോ മേഖലയില്‍നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് വീതം ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിക്കും. അപേക്ഷകള്‍ www.lc.kerala.gov.in ലൂടെ സമര്‍പ്പിക്കണം. അവസാന തീയതി മാര്‍ച്ച് 7. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2370538

അപകട ഇന്‍ഷുറന്‍സ് നല്‍കും

ജില്ലാ ഭരണകൂടം ന്യൂ ഇന്‍ഡ്യ അഷ്വറന്‍സ് കമ്പനിയുടെ സഹകരണത്തോടെ സ്ഥിരം തൊഴിലുടമയുടെ കീഴിലല്ലാതെ ജോലി ചെയ്യുന്ന പറമ്പ് കിളക്കുന്നവര്‍, തെങ്ങ് കയറ്റതൊഴിലാളികള്‍, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, ആശാരി , വീട്ടുജോലിക്കാര്‍ തുടങ്ങി കൂലിപ്പണിക്കാരായ തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ 200 പ്രവര്‍ത്തി ദിനങ്ങളില്‍ ജോലി ചെയ്ത് ഒറ്റത്തവണ 2,350 രൂപ അടവില്‍ 70 വയസ് വരെ അപകട ഇന്‍ഷുറന്‍സ് നല്‍കുന്നു. ഫോണ്‍: 0495 2372666 , 8891889720

ലാപ്ടോപ്പ്: അപേക്ഷ ക്ഷണിച്ചു

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ ഒന്നാം വര്‍ഷ പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്ന മക്കള്‍ക്ക് ലാപ്ടോപ്പ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ എംബിബിഎസ്, എംബിഎ, എംസിഎ, ബിടെക്, എംടെക്, എംഫാം, ബിഎഎംഎസ്, ബിഡിഎസ്, BVSc & AH, ബിഎസ്സി.എംഎല്‍ടി, ബിഫാം, ബിഎസ്സി നേഴ്സിംഗ് കോഴ്സുകളില്‍ 2021-22 വര്‍ഷം ഒന്നാം വര്‍ഷം പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പിന് അപേക്ഷിക്കാമെന്ന് വെല്‍ഫെയര്‍ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാര്‍ച്ച് 15. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0495 2384355

ഓംബുഡ്സ്മാന്‍ സിറ്റിങ് നടത്തും

മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് മാര്‍ച്ച് 9 രാവിലെ 11 മുതല്‍ 1 മണി വരെ കോഴിക്കോട് ജില്ലാ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്സ്മാന്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സിറ്റിങ് നടത്തും. ഫോണ്‍: 9495354042

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ്

2021- 22 അധ്യയന വര്‍ഷാത്തില്‍ പ്രൊഫഷണല്‍ ഡിഗ്രിക്ക് ആദ്യവര്‍ഷം ചേര്‍ന്ന് പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കളില്‍നിന്നും ഓണ്‍ലൈനായി പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുവാനുള്ള അവസാന തീയതി മാര്‍ച്ച് 31 വരെ നീട്ടിയതായി കേന്ദ്രിയ സൈനിക ബോര്‍ഡ് അറിയിച്ചു. വിവരങ്ങള്‍ക്ക്: www.ksb.gov.in

‘സ്‌മൈല്‍ കേരള’ വായ്പാ പദ്ധതി

കോവിഡ് ബാധിച്ച് 18നും 55നും വയസിനിടയില്‍ മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെയും വനിതാ വികസന കോര്‍പ്പറേഷന്റെയും സംയുക്ത സംരംഭമായ ‘സ്‌മൈല്‍ കേരള’ സ്വയംതൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. വനിതകളായ ആശ്രിതര്‍ക്കാണ് വായ്പ ലഭിക്കുക. കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപ കവിയരുത്. അപേക്ഷക കേരളത്തില്‍ സ്ഥിരതാമസക്കാരി ആയിരിക്കണം. വിവരങ്ങള്‍ക്ക്് വെബ്‌സൈറ്റ്: www.kswdc.org ഫോണ്‍: 0495 2766454, 9447084454

ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ഓമശ്ശേരിയിലെ കൊടുവളളി അഡീഷണല്‍ ശിശുവികസന പദ്ധതി കാര്യാലയത്തിന് കീഴിലെ 148 അങ്കണവാടികള്‍ക്ക് കോവിഡ് പ്രതിരോധ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 15 ഉച്ചക്ക് ഒരു മണി. ഫോണ്‍: 0495 2281044

ടെന്‍ഡര്‍

വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള കോഴിക്കോട് അര്‍ബന്‍ 1 ഐസിഡിഎസ് കാര്യാലയത്തിന് കീഴിലുള്ള 133 അങ്കണവാടികളിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 14 വൈകുന്നേരം 3 മണി. ഫോണ്‍: 0495 2702523, 8281999306

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!