അമല്‍ നീരദ് മമ്മൂട്ടി ചിത്രം ‘ഭീഷ്മ പര്‍വം’ ഇന്നലെയാണ് തിയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയത്. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖറിന്റെ തമിഴ് ചിത്രം ‘ഹേ സിനാമിക’യും ഇതേദിവസം തന്നെയായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. ഇതാദ്യമായിട്ടായിരുന്നു മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ചിത്രങ്ങള്‍ ഒരേസമയം റിലീസ് ചെയ്യുന്നത്.അതേസമയം മോഹന്‍ലാല്‍ നായകനായ ആറാട്ടും മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയവും ഇതേസമയം തന്നെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ദുല്‍ഖറിന്റേയും പ്രണവിന്റേയും ചിത്രങ്ങള്‍ ഒരേസമയം തിയേറ്ററില്‍ എത്തുന്നത് ഇതാദ്യമായിട്ടാണ്.ഇത് ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ സംഭവമാണോ എന്നാണ് സംവിധായകൻ രഞ്‍ജിത് ശങ്കര്‍ ചോദിക്കുന്നത് നാല് പേരുടേയും സിനിമകളുടെ ഫ്‌ളക്‌സ് തിയേറ്ററിനുള്ളില്‍ ഒരുമിച്ച വെച്ച ചിത്രം പങ്കുവെച്ചുകൊണ്ട് ആണ് ‘സംവിധായകന്റെ ചോദ്യം. ‘അപൂര്‍വ ഒത്തുചേരലുകള്‍’ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.
നിരവധി കമന്റുകളാണ് രഞ്ജിത് ശങ്കറിന്റെ പോസ്റ്റിന് താഴെ വരുന്നത്. ബിഗ് എം ഫാമിലിയെന്നും ഇത് ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ സംഭവമാണെന്നും ചിലര്‍ കുറിച്ചു. ‘ഇതില്‍ ഒന്നില്‍ മകന്‍ അച്ഛനെ തോല്‍പ്പിച്ചെന്നും പിന്നൊന്നില്‍ അച്ഛന്‍ മകനെ തോല്‍പ്പിച്ചു’ എന്നിങ്ങനെയുള്ള രസകരമായ കമന്റുകളും വരുന്നുണ്ട്.പ്രണവ് മോഹൻലാല്‍ ചിത്രം ‘ഹൃദയം’ ജനുവരി 21ന് തിയറ്ററുകളില്‍ എത്തിയെങ്കിലും വൻ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനാലാണ് ഇങ്ങനെയൊരു അപൂര്‍വതയ്‍ക്ക് കാരണമായത്.