എം.സ്വരാജ്, സജി ചെറിയാന്‍, വി.എന്‍.വാസവന്‍, പി.എ.മുഹമ്മദ് റിയാസ്, ആനാവൂര്‍ നാഗപ്പന്‍, പി.കെ.ബിജു, കെ.കെ.ജയചന്ദ്രന്‍ പുത്തലത്ത് ദിനേശന്‍ എന്നിവര്‍ പുതുതായി സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി.എട്ട് പുതുമുഖങ്ങളടക്കം
സെക്രട്ടറിയടക്കം 17 അംഗ സെക്രട്ടറിയേറ്റിനെയാണ് സിപിഎം സംസ്ഥാന സമിതി തിരഞ്ഞെടുത്തിരിക്കുന്നത്. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇ.പി. ജയരാജന്‍, തോമസ് ഐസക്, പി.കെ. ശ്രീമതി, എ.കെ. ബാലന്‍, ടി.പി. രാമകൃഷ്ണന്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ് എന്നിവര്‍ നിലവില്‍ സെക്രട്ടറിയേറ്റ് അംഗങ്ങളാണ്.ചെറുപ്പാക്കരെ കൂടുതലായി പാര്‍ട്ടിയുടെ ചുമതലയിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എം.സ്വരാജിനേയും മന്ത്രി മുഹമ്മദ് റിയാസിനേയും സെക്രട്ടേറിയറ്റിലേക്കെത്തിച്ചത്.
സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ ഇത് മൂന്നാം തവണയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ തവണ സിപിഎം സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റിയാസിനെ ഇത്തവണ സെക്രട്ടറിയേറ്റിലേക്ക് ഉയര്‍ത്തിയത് ശ്രദ്ധേയമാണ്. മന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും സംഘടനാ രംഗത്തെ മികവും റിയാസിന് അനുകൂല ഘടകമായെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
അതേസമയം, പി. ജയരാജനെ ഇത്തവണയും സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയില്ല.കണ്ണൂർ ജില്ലാ സെക്രട്ടറി പദവിയിലിരിക്കെയാണ് സിപിഐഎം വടകര ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പി ജയരാജനെ ഇടത് സ്ഥാനാർഥിയാക്കിയത്. എന്നാൽ അന്ന് കെ. മുരളീധരനോട് പരാജയപ്പെട്ടു. കേരളത്തിലെ മറ്റ് ജില്ലാ സെക്രട്ടറിമാർ മത്സരിച്ച് പരാജയപ്പെട്ടപ്പോഴും തിരിച്ച് ജില്ലാ സെക്രട്ടറി പദത്തിലെത്തിയിരുന്നു. എന്നാൽ പി.ജയരാജനെ പാർട്ടി തഴയുകയായിരുന്നു.