കോഴിക്കോട് രാമനാട്ടുകരയിലെ ഹോട്ടലില്‍ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം. സംഭവത്തിൽ അതിഥി തൊഴിലാളി തുഫൈല്‍ രാജയെ പൊലീസ് അറസ്റ്റ് ചെയ്തു.ബംഗാള്‍ ഉത്തര്‍ ദിനാജ്പുര്‍ ഖൂര്‍ഖ സ്വദേശിയാണ് തുഫൈല്‍ .പ്രതിയെ കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ ദിവസം ഹോട്ടലില്‍ ഭര്‍ത്താവിനൊപ്പം എത്തിയ യുവതി ശുചിമുറിയില്‍ കയറിയപ്പോഴാണ് ക്യാമറ കണ്ടെത്തിയത്. ജനലില്‍ വെള്ള പേപ്പര്‍ പൊതിഞ്ഞു വെച്ച നിലയിലായിരുന്നു. സംശയം തോന്നിയ യുവതി പേപ്പര്‍ തുറന്നു നോക്കിയപ്പോള്‍ ഫോണ്‍ ക്യാമറ തുറന്നു വച്ച നിലയിലായിരുന്നുവെന്ന് പറഞ്ഞു.
ഫോണ്‍ എടുത്തു വിവരം ഹോട്ടല്‍ ഉടമയെ അറിയിച്ച യുവതി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഫറോക്ക് ഇന്‍സ്‌പെക്ടര്‍ ജി ബാലചന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസ് ഫോണ്‍ പരിശോധിച്ച് പ്രതിയെ അറസ്റ്റ് ചെയ്തു. ഒന്നര മാസം മുന്‍പ് ഹോട്ടലില്‍ ജോലിക്കെത്തിയതാണ് യുവാവ്.