തൃശൂർ കേച്ചേരിയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി. കേച്ചേരി കറുപ്പം വീട്ടിൽ ഫിറോസാണ് മരിച്ചത്.
ഇന്ന് പുലർച്ചെ 12 മണിയോടെ ഫിറോസിനെ രണ്ടംഗസംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഫിറോസിനെ ഉടൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തട്ടിപ്പ് കേസിൽ പ്രതിയായിരുന്ന ഫിറോസ് കേച്ചേരി മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായിരുന്നു.