Local News

2019 പ്രളയ പുനരധിവാസം; വീടുകൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

കോഴിക്കോട് : 2019 പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി പീപ്പിൾസ് ഫൗണ്ടേഷൻ – ഇംപെക്സ് ഇലക്ട്രോണിക്‌സ് – ഹ്യൂമൻ വെൽഫെയർ ട്രസ്റ്റും ചേർന്ന് നടപ്പാക്കുന്ന റീഹാറ്റ് നിലമ്പൂർ പദ്ധതിയിലൂടെ നൽകുന്ന വീടുകൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
2019 പ്രളയത്തിൽ വീടുകൾ പൂർണ്ണമായും നഷ്ടപ്പെട്ടവർ, വീടുകൾ താമസയോഗ്യമല്ലാതായവർ, പ്രളയക്കെടുതി അനുഭവിച്ചു ഭവന രഹിതരായവർ എന്നീ വിഭാഗത്തിൽ പെടുന്ന കേരളത്തിൽ എവിടെയുമുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം.
www.peoplesfoundation.org എന്ന വെബ്സൈറ്റിലൂടെ മാർച്ച് 25 നകം അപേക്ഷകൾ നൽകണം. വ്യവസ്‌ഥകൾക്ക് വിധേയമായി വീടും, അഞ്ച് സെൻറ് സ്‌ഥലവും ഉൾപ്പെടെയാണ് ഗുണഭോക്താക്കൾക്ക് നൽകുക. പ്രളയക്കെടുതികൾ അനുഭവിച്ചിട്ടും സാങ്കേതിക കാരണങ്ങളാൽ സർക്കാർ സഹായം നിഷേധിക്കപ്പെട്ടവർ, വിധവകൾ, സ്ത്രീകൾ കുടുംബ നാഥയായ കുടുംബങ്ങൾ, നിത്യരോഗികൾ, നിരാലംബരായ വികലാംഗർ, വിവാഹ പ്രായം എത്തിയ പെൺകുട്ടികളുള്ള കുടുംബം, മാനസിക രോഗികൾ, 50 വയസ്സിന് മുകളിൽ പ്രായമുള്ള അപേക്ഷകർ എന്നിവർക്ക് മുൻഗണന ലഭിക്കും.
റേഷൻ കാർഡ്, ആധാർ കാർഡ്, ഐ.ഡി കാർഡ് എന്നിവയുടെ കോപ്പി അപേക്ഷയോടൊപ്പം സമർപ്പിക്കണം. ജൂൺ മാസത്തോടെ അപേക്ഷകളിൽ തീരുമാനമെടുത്ത് വ്യവസ്‌ഥകൾക്ക് വിധേയമായി ജൂലൈ മാസത്തോടെ ഗുണഭോക്താക്കളെ കണ്ടെത്തുന്ന പ്രക്രിയ പൂർത്തീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ: 9846888700, 9947505558

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!