National News

24 മണിക്കൂറിനിടെ രാജ്യത്ത് 17,407 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 89

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 17,407 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,11,56,923 ആയി വര്‍ധിച്ചു. 24 മണിക്കൂറിനിടെ 89 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആകെ രോഗികളില്‍ 85 ശതമാനത്തോളവും കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട്, ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്.

ചികിത്സയിലുണ്ടായിരുന്ന 14,031 പേര്‍കൂടി കഴിഞ്ഞ ദിവസം രോഗമുക്തരായി. 1,08,26,075 പേരാണ് ഇതിനോടകം രോഗമുക്തിനേടിയത്. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 1,73,413 പേര്‍ ചികിത്സയിലുണ്ട്.
1,57,435 പേർ ഇത് വരെ കോവിഡ് വന്ന് മരണപെട്ടു .

വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി രാജ്യത്തുടനീളം 1,66,16,048 പേര്‍ വാക്‌സിന്‍ കുത്തിവെപ്പെടുത്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!