അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വിവിധ പരിപാടികള്‍ നടത്തി. ‘സധൈര്യം മുന്നോട്ട്’ എന്ന വിഷയത്തില്‍ സെമിനാറും വായ്പാ വിതരണവും സംഘടിപ്പിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. വനിതാവികസന കോര്പ്പറേഷന് ബോര്‍ഡ് അംഗം അഡ്വ.കെ.പി.സുമതി അദ്ധ്യക്ഷ വഹിച്ചു. വനിതകള്‍ക്ക് സ്വയംതൊഴില്‍ സംരംഭം തുടങ്ങുന്നതിന് രണ്ട് കോടിയിലധികം രൂപയുടെ വായ്പാ വിതരണം നടത്തി. സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് ബോര്‍ഡ് അംഗം ടി.വി. മാധവി അമ്മ വായ്പകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ വനിതാ വികസന കോര്പ്പറേഷന് ബോര്‍ഡ് അംഗം അന്നമ്മ പൗലോസ്, കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സിലര്‍മാരായ അഡ്വ.സീനത്ത്, ബിജുരാജ് ടി.സി, വനിതാശിശുക്ഷേമ വകുപ്പ് ജില്ലാ ഓഫീസര്‍ അനിത എസ്.ലിന്, കോഴിക്കോട് സിറ്റി വനിതാ സെല്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഉമാദേവി പി.എം, അഡീഷണല്‍ ഗവ. പ്ലീഡറും പബ്ലിക്ക് പ്രോസിക്യൂട്ടറുമായ അഡ്വ.ആതിര, സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് കോഴിക്കോട് മേഖലാ മാനേജര്‍ ഫൈസല്മുനീര്, എം.ഇ.എസ്.കോളേജ് പ്രിന്‍സിപ്പാള്‍ സുമ നാരായണന്, ഹോളി ക്രോസ്കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫിലിപ്പ് ആന്റണി, ബേബി മെമ്മോറിയല്‍ നേഴ്സിംഗ് കോളേജ് ലക്ചറര്‍ ബിജിമോള്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ.പി.എംആതിര ‘സധൈര്യംമുന്നോട്ട്’ എന്ന പ്രമേയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. ‘വിമോചനത്തിന്റെ പാട്ടുകാര്‍’ എന്ന ഡോക്യൂഫിക്ഷന്റെ പ്രദര്‍ശിപ്പിച്ചു. അഡ്വ. പി.എംആതിര, കെ.പി.സുമതി, മാധവി അമ്മ എന്നിവരുടെ നേതൃത്വത്തില്‍ താരശ്രുതി ശിങ്കാരമേളത്തോടൊപ്പം സ്ത്രീകളുടെ രാത്രി നടത്തവും നടന്നു.
അന്താരാഷ്ട്ര വനിതാ ദിനാഘോഷം- വിവിധ പരിപാടികള്‍ നടത്തി

