കുന്നമംഗലം ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 23 ല്‍ വനിതകളുടെ കൂട്ടായ്മയില്‍ ഉണ്ടാക്കിയ പച്ചക്കറി കൃഷിയില്‍ നൂറു മേനി വിളവെടുപ്പ് നടത്തി. പൂനൂര്‍ പുഴയുടെ തീരത്ത് തൊഴിലുറപ്പ് തെഴിലാളികളും കുടുംബശ്രീ അംഗങ്ങളും ഉള്‍പ്പെട്ട പെണ്‍ കൂട്ടായ്മയില്‍ പയര്‍, പടവലങ്ങ, വഴുതിന, വെണ്ട, മധുര കിഴങ്ങ്, തുടങ്ങിയ പച്ചക്കറികള്‍ ആണ് കൃഷി ചെയ്തത്. വാര്‍ഡ് മെമ്പര്‍ എം ബാബുമോന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എം മിനി, എം പുഷ്പ, pp നിഷിത, k കൗസു, kv ലളിത, e ഷൈലജ, എ സ്മിത, പികെ പത്മിനി, പി കൗസു, കെവി തങ്ക മണി, കെ പി ബീന, c വിമല, കെ മിനി, കെപി അനിത, പി സുധ, പിഎം നിര്‍മ്മല, nk ഷൈലജ, പി നിഷിത, പി ഗീത എന്നിവര്‍ നേത്രത്വം നല്‍കി.
പച്ചക്കറി കൃഷിയില്‍ നൂറു മേനി വിളവെടുപ്പ് നടത്തി

