നരിക്കുനി പഞ്ചായത്തില്‍ കിടപ്പ് രോഗികളുടെ കുടുംബ സംഗമം നടന്നു. എംഎല്‍എ കാരാട്ട് റസാഖ മുഖ്യാതിഥിയായി. തന്റേതല്ലാത്ത കാരണത്താല്‍ രോഗം ബാധിച്ച് കിടപ്പിലാവുകയും പൊതു സമൂഹത്തില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്ത കുടുംബങ്ങളാണ് സംഗമത്തില്‍ പങ്കെടുത്തത്.പാട്ടു പാടിയും, കഥകള്‍ പറഞ്ഞും, പരിചയം പുതുക്കിയും, അനുഭവങ്ങള്‍ പങ്കുവെച്ചുമാണ് പരിപാടി ആഘോഷിച്ചത്.