കോഴിക്കോട് : പൗരത്വ ഭേദഗതിക്കെതിരെ സമാധാനപരമായി സമരം നടത്തിക്കൊണ്ടിരുന്ന ഡല്‍ഹിയില്‍ മുസ്ലിം വിഭാഗത്തെ ഉന്മൂലനം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ സംഘ്പരിവാര്‍ ആഹ്വാനം ചെയ്ത മുസ്ലിം വംശഹത്യയില്‍ കൊല്ലപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ടതും പുനരധിവസിപ്പിക്കേണ്ടതും കേന്ദ്ര സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് സോളിഡാരിറ്റി.
സി.എ.എ., എന്‍.ആര്.സി., എന്നിവക്കെതിരെ ശബ്ദിക്കുന്നവരെ ഇല്ലായ്മ ചെയ്യാന്‍ ഗോലി മാരോ ജാഥകള്‍ക്ക് ഒത്താശ ചെയ്യുകയും വംശഹത്യക്ക് ആഹ്വാനം നടത്തുകയും ചെയ്തവരെ ഉടന്‍ അറസ്റ്റ് ചെയ്യുകയും അവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ഫാരിസ് ഒ.കെ. അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി
സിറാജുദ്ധീന് ഇബ്നുഹംസ, സാബിര്‍ മുനഫര്‍ തങ്ങള്‍, അമീര്‍ കൊയിലാണ്ടി, റഈസ് വട്ടോളി, ഷാഹുല്‍ ഹമീദ് കക്കോടി, നുജൈം താമരശ്ശേരി, ജാസിം തോട്ടത്തില്‍, ഷുക്കൂര്‍ ബാലുശ്ശേരി എന്നിവര്‍ സംസാരിച്ചു.