ബിജെപി തന്നെ പാർട്ടിയിൽ ചേരാൻ നിർബന്ധിച്ചെന്നും അവർക്ക് മുന്നിൽ ഒരിക്കലും മുട്ട് മടക്കില്ലെന്നും ബിജെപിയിൽ ചേരില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.
നേരത്തെയും ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ ക്രൈംബ്രാഞ്ച് കെജ്‌രിവാളിന് നോട്ടിസ് നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും ആരോപണങ്ങള്‍. 25 കോടി രൂപ ആംആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ക്ക് ബിജെപി വാഗ്ദാനം ചെയ്‌തെന്നും പാര്‍ട്ടിയില്‍ ചേരാന്‍ നിര്‍ബന്ധിച്ചെന്നുമായിരുന്നു മുന്‍പുയര്‍ത്തിയ ആരോപണം.
കെജ്രിവാളിന്റെ ആരോപണങ്ങളെ ഇ ഡി സമൻസുകളിലൂടെയാണ് ബിജെപി നേരിടുന്നത്. ഡൽഹിയിലെ ബി ജെ പിയുടെ പക്കലുള്ള ഏഴു ലോക്സഭാ സീറ്റുകളും 2024ല്‍ തങ്ങളുടെ അക്കൗണ്ടിൽ ചേർക്കുകയാണ് ആം ആദ്മി പാർട്ടിയുടെ ലക്‌ഷ്യം. ഇതിനുള്ള സാഹചര്യം ഒരുങ്ങുന്നു എന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വാദം. ഇക്കര്യം ബോധ്യപ്പെട്ട ബി.ജെ.പി അട്ടിമറി നീക്കങ്ങള്‍ തുടങ്ങി എന്നാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ ആരോപണം. 25 കോടി വീതം എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ചെയ്ത് സര്‍ക്കാരിനെ അട്ടിമറിയ്ക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നതെന്നും കെജരിവാള്‍ കുറ്റപ്പെടുത്തി.