kerala politics

ലോക്സഭ തെരഞ്ഞെടുപ്പ്: ആലപ്പുഴ, കണ്ണൂര്‍ മണ്ഡലങ്ങളില്‍ പുതുമുഖങ്ങള്‍, കെപിസിസി യോഗത്തില്‍ ധാരണ

തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ രണ്ടിടത്ത് പുതുമുഖങ്ങളെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ. ആലപ്പുഴ, കണ്ണൂര്‍ മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ഥികളെ കണ്ടെത്തി മത്സരിപ്പിക്കാനാണ് കെപിസിസി തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ യോജിപ്പിലെത്തിയത്. സ്ഥാനാര്‍ഥിയാവാന്‍ താത്പര്യമില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് നേതൃത്വത്തെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് തൃശൂരില്‍ ചേര്‍ന്ന കെപിസിസി തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് ധാരണയായത്.

ഇതിന് പുറമേ സംസ്ഥാനത്തെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി നാലംഗ ഉപസമിതിയെ രൂപീകരിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുതിര്‍ന്ന നേതാക്കളായ എം എം ഹസന്‍, രമേശ് ചെന്നിത്തല എന്നിവരാണ് ഉപസമിതി അംഗങ്ങള്‍. സിറ്റിങ് എംപിമാരുമായി ഉപസമിതി കൂടിക്കാഴ്ച നടത്തും. ഓരോ ജില്ലയിലെയും പ്രധാന ഭാരവാഹികളുമായും ചര്‍ച്ച നടത്തും. മണ്ഡലങ്ങളില്‍ ജയസാധ്യത കുറവുള്ള എംപിമാരെ മാറ്റുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമിതി സൂക്ഷ്മമായി പരിശോധിക്കും. കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും യോഗത്തില്‍ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala politics

കേരളത്തിൽ നടക്കുന്നത് പിണറായിസം, മുഖ്യമന്ത്രി മോദിയുടെ പകർപ്പ്; വി എം സുധീരൻ

ത്രിപുരയിൽ കോൺഗ്രസ് സ്വാധീനം കുറഞ്ഞുവെന്നത് യാഥാർത്ഥ്യമാണെന്ന് വി എം സുധീരൻ. കേന്ദ്ര സർക്കാർ അദാനിക്ക് വേണ്ടി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അടിയറ വെച്ചുവെന്നും മൂന്നാം മുന്നണിക്ക് വേണ്ടി
kerala politics Trending

എസി മിലാന്റെ ഒന്നാം നമ്പർ ജഴ്സി ഇനി മുഖ്യമന്ത്രിക്ക് സ്വന്തം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് പ്രമുഖ ഫുട്ബോള്‍ ക്ലബായ എസി മിലാന്റെ ഒന്നാം നമ്പർ ജഴ്സി. കോഴിക്കോട്ടെ ഗസ്റ്റ് ഹൗസിലെ കൂടിക്കാഴ്ചയിലാണ് എസി മിലാന്‍ താരങ്ങള്‍ ഒപ്പിട്ട,
error: Protected Content !!