ആസിഫ് അലിയും റോഷന്‍ മാത്യുവും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന സിബിമലയിൽ ചിത്രം കൊത്തിന്റെ ടീസര്‍ പുറത്ത്. രാഷ്ട്രീയ കൊലപാതകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന സൂചന നല്‍കികൊണ്ടാണ് ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്.
ഷാനു, സുമേഷ് എന്നീ രണ്ടു ചെറുപ്പക്കാരെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ.
സമ്മര്‍ ഇന്‍ ബത്ലഹേമിനുശേഷം രഞ്ജിത്തും സിബി മലയിലും ഒന്നിക്കുന്ന പുതിയ ചിത്രം കൂടിയാണ് കൊത്ത്.
ആസിഫ് അലി, രഞ്ജിത്ത് എന്നിവർ തമ്മിലുള്ള ഒരു സംഭാഷണ രംഗമാണ് ടീസറിൽ ഉള്ളത്.കണ്ണൂരിന്റെ രാഷ്ട്രീയം പശ്ചാത്തലമാക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത് എന്ന് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു.അയ്യപ്പനും കോശിക്കും ശേഷം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖിലാ വിമലാണ് നായിക.