കര്‍ഷക സമരത്തെ പിന്തുണച്ച വിദേശ സെലിബ്രിറ്റികള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനവുമായെത്തിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറടക്കമുള്ളവരെ വിമര്‍ശിച്ചുകൊണ്ടുള്ള ബോളിവുഡ് താരം തപ്‌സി പന്നുവിന്റെ ട്വീറ്റ് ഷെയര്‍ ചെയ്ത്. സംവിധായകൻ മിഥുൻ മാനുവൽ.
‘അതായത് ഉത്തമാ..!! തിരിയുന്നോന് തിരിയും, അല്ലാത്തോൻ പതിവ് പോലെ നട്ടം തിരിയും..!!’ എന്നാണ് മിഥുൻ ട്വീറ്റിനൊപ്പം ഫേസ്ബുക്കിൽ കുറിച്ചത്. താപ്‌സിക്കു പുറമെ, പഞ്ചാബി ഗായകന്‍ ദില്‍ജിത്, പ്രിയങ്ക ചോപ്ര, സ്വര ഭാസ്‌കര്‍, സോനു സുദ്, സോനം കപൂര്‍, തുടങ്ങിയവര്‍ മാത്രമാണ് കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തു വന്നത്.