Local

അറിയിപ്പുകള്‍

റേഷന്‍ വിതരണം
ജില്ലയില്‍ 2020 ഫെബ്രുവരിയിലെ എ.എ.വൈ. വിഭാഗത്തിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി 30 കിലോ ഗ്രാം അരിയും, 5 കിലോഗ്രാം ഗോതമ്പും, 21 രൂപ നിരക്കില്‍ ഒരു കി.ഗ്രാം പഞ്ചസാരയും ലഭിക്കും. മുന്‍ഗണനാ വിഭാഗത്തിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് ഒരംഗത്തിന് രണ്ട് രൂപ നിരക്കില്‍ നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും, മുന്‍ഗണനേതര (സബ്സിഡി) കാര്‍ഡുകള്‍ക്ക് ഒരംഗത്തിന് നാല്  രൂപ നിരക്കില്‍ രണ്ട് കിലോ അരിയും ലഭ്യതയനുസരിച്ച് 17 രൂപ നിരക്കില്‍ ഒരു കിലോ ഗ്രാം മുതല്‍ രണ്ട് കിലോ ഗ്രാം വരെ ആട്ടയും ലഭിക്കുന്നതാണ്. മുന്‍ഗണനേതര (നോണ്‍ സബ്സിഡി) കാര്‍ഡുകള്‍ക്ക് കാര്‍ഡിന് കിലോ ഗ്രാമിന് 10.90 രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം അരിയും, ലഭ്യതയനുസരിച്ച് 17 രൂപ നിരക്കില്‍ ഒരു കിലോഗ്രാം മുതല്‍ രണ്ട് കിലോ ഗ്രാം വരെ ആട്ടയും, വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് ലിറ്ററിന് 40 രൂപ നിരക്കില്‍ നാല് ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിച്ച വീടുകള്‍ക്ക് അരലിറ്റര്‍ മണ്ണെണ്ണയും റേഷന്‍കടകളില്‍ നിന്നും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

ചുണ്ടപ്പുറം അങ്കണവാടിക്ക് കെട്ടിടമായി
കൊടുവള്ളി നഗരസഭയിലെ കരുവന്‍പൊയില്‍ വെസ്റ്റ് ഡിവിഷനില്‍ പ്രവര്‍ത്തിക്കുന്ന ചുണ്ടപ്പുറം അങ്കണവാടി ഉദ്ഘാടനം ചെയ്തു. രണ്ടുനില കെട്ടിടത്തിന്റെ ഉദ്ഘാടനം കാരാട്ട് റസാഖ് എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 17 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. കേരള സെറാമിക് ചെയര്‍മാനും നഗരസഭ കൗണ്‍സിലറുമായ വയോളി മുഹമ്മദ് അധ്യക്ഷത വഹിച്ചു. കേരള വഖഫ് ബോര്‍ഡ് അംഗം റസിയ ഇബ്രാഹിം, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ബാബു, കൗണ്‍സിലര്‍മാരായ കെ.കെ.സഫീന, സി.പി.നാസര്‍കോയ തങ്ങള്‍, ഇ.സി.മുഹമ്മദ്, യു.കെ. അബൂബക്കര്‍, എം.പി.ഷംസുദ്ദീന്‍, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഒ.പി. റഷീദ്, അങ്കണവാടി വര്‍ക്കര്‍ വിനോദിനി, കുഞ്ഞിരായിന്‍ ഹാജി, നാസര്‍ ചുണ്ടപ്പുറം, സിദ്ധിക്ക് കാരാട്ട് പൊയില്‍,അസീസ് കയ്യുത്തിച്ചാലില്‍, കെ.കെ. അബ്ദുറഹ്മാന്‍ കുട്ടി, കെ.പി. മജീദ്, കെ.വി.അരവിന്ദാക്ഷന്‍, കെ.എം. മുസ്തഫ എന്നിവര്‍ പങ്കെടുത്തു.

മെഡിക്കല്‍ ക്യാമ്പ്
ജില്ലാ പഞ്ചായത്തിന്റെ 2019-20 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി, സെഡ്വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ ലഭിക്കുന്നതിനുവേണ്ടി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും പഞ്ചായത്തിന്റെ ഗുണഭോക്ത്യലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും  മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നു. ഫെബ്രുവരി ആറ്, ഏഴ് തിയതികളില്‍ രാവിലെ 10 മണി മുതല്‍ രണ്ട് മണി വരെ സംഘടിപ്പിക്കുന്നു. ഗുണഭോക്താക്കള്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ്/ലേണേഴ്സ് ലൈന്‍സ്, ആധാര്‍, റേഷന്‍കാര്‍ഡ് എന്നീ ഒറിജിനല്‍ രേഖകളുമായി ക്യാമ്പില്‍ പങ്കെടുക്കണം. ക്യാമ്പ് നടക്കുന്നത് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാള്‍ – ഫെബ്രുവരി ആറ്,  വിവാ സ്പെഷ്യല്‍ സ്‌കൂള്‍, വടകര – ഫെബ്രുവരി ഏഴ്. 

റാങ്ക് പട്ടിക റദ്ദായി
കോഴിക്കോട് ജില്ലയിലെ വിവിധ വകുപ്പുകളില്‍ എല്‍.ഡി. ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പര്‍ 388/2014) തസ്തികയുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് റാങ്ക് പട്ടിക റദ്ദായതായി ജില്ലാ ഓഫീസര്‍ അറിയിച്ചു. 
ടെണ്ടര്‍ ക്ഷണിച്ചു
പന്തലായനി ഐ.സി.ഡി.എസ് പ്രോജക്ടിലെ അങ്കണവാടികളിലേക്ക് 2019-20 പ്രീസ്‌കൂള്‍ കിറ്റ് നല്‍കുന്നതിന്  ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 18 ന്  ഉച്ചയ്ക്ക് രണ്ട് മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0496-2621612.  
മേലടി ബ്ലോക്കിലെ  എം.എല്‍.എ.എസ്.ഡി.എഫ്, കാലവര്‍ഷക്കെടുതി പുനരുദ്ധാരണ പദ്ധതികളില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള പൊതുമരാമത്ത് കരാറുകാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഫെബ്രുവരി 10 ന് ഉച്ചയ്ക്ക് ഒരു മണി വരെ. ഫോണ്‍: 04962602031
പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു
110 ഒഴിവുകളിലേക്ക് പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യത ഉള്‍പ്പെടെയുളള വിശദ വിവരങ്ങള്‍ക്ക് 2019 ഡിസംബര്‍ 31 ലേ അസാധാരണ ഗസറ്റിലും വിജ്ഞാപനം, 2020 ജനുവരി ഒന്നിലെ പി.എസ്.സി ബുള്ളറ്റിനിലും കമ്മീഷന്റെ www.keralapsc.gov.in വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഗവ.ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സെഫ്റ്റി (ആറ് മാസം) കോഴ്സിന്റെ ഞായറാഴ്ച ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. മിനിമം യോഗ്യത പത്താം ക്ലാസ്. താത്പര്യമുളളവര്‍ ഐ.ടി.ഐ ഐ.എം.സി ഓഫീസുമായി ബന്ധപ്പെടണം. വിശദ വിവരങ്ങള്‍ക്ക് 8301098705.

സ്ഥിരം ഒഴിവ്: പേര് രജിസ്റ്റര്‍ ചെയ്യണം
സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ മാനേജര്‍ (പ്രൊഡക്ഷന്‍) ഗ്രേഡ് എം3, ചീഫ് എഞ്ചിനീയര്‍ (മെക്കാനിക്കല്‍) ഗ്രേഡ് എം3, ചീഫ് കെമിസ്റ്റ് ഗ്രേഡ് എം3, മാനേജര്‍ (മെറ്റീരിയല്‍സ്) എം3, ചീഫ് എഞ്ചിനീയര്‍ (മെക്കാനിക്കല്‍) ഗ്രേഡ് എം3 എന്നീ തസ്തികകളില്‍ ഒരു സ്ഥിരം ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കററുകള്‍ സഹിതം ഫെബ്രുവരി 10 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് എത്തി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുളള എന്‍.ഒ.സി ഹാജരാക്കണം. കുടുതല്‍ വിവരങ്ങള്‍ക്ക്: 0495 2376179, ഇ മെയില്‍: rpeekzkd.emp.lbr@kerala.gov.in

സര്‍വ്വീസ് പ്രൊവൈഡര്‍ രജിസ്ട്രഷന്‍
തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന സംവിധാനമാണ് സ്‌കില്‍ രജിസ്ലി മൊബൈല്‍ ആപ്പ്. വിവിധ തൊഴിലുകളില്‍ വൈദഗ്ധ്യമുള്ളവര്‍ക്ക് സ്‌കില്‍ രജിസ്ട്രി പോര്‍ട്ടലില്‍ സര്‍വ്വീസ് പ്രൊവൈഡര്‍ എന്ന നിലയില്‍ രജിസ്ട്രേഷനായി ഗവ. ഐ.ടി.ഐ കള്‍, ആര്‍.ഐ. സെന്ററുകള്‍, എംപ്ലോയ്ലന്റ് എക്സ്ചേഞ്ചുകള്‍ എന്നീ ഓഫീസുകളുമായി ബന്ധപ്പെടണം. ഫെബ്രുവരി ഏഴിന് വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ക്യാമ്പുകളില്‍ താല്‍പ്പര്യമുള്ളവര്‍ ഹാജരാകേണ്ടതാണെന്ന് ട്രയിനിംഗ് ഓഫീസര്‍ അറിയിച്ചു.
വാഹന പരിശോധന നടത്തി
അനധികൃതമായും മാനദണ്ഡങ്ങള്‍ പാലിക്കാതെയും ആവശ്യമായ രേഖകളില്ലാതെയും എല്‍.പി.ജി സിലിണ്ടറുകള്‍ വാഹനങ്ങളില്‍ കടത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും പരിശോധന നടത്തി.വടകര താലൂക്ക് സപ്ലൈ ഓഫീസറും, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരുമാണ് പരിശോധന നടത്തുന്നത്.ഫെബ്രുവരി ഒന്നിന് കുറ്റ്യാടി ടൗണില്‍ ബസ്റ്റാന്റിന് മുന്‍ വശം നടന്ന റെയ്ഡില്‍ രേഖകളില്ലാതെ അനധികൃതമായി കടത്തുകയായിരുന്ന 19 സിലിണ്ടറുകള്‍ പിടിച്ചെടുത്തു.  (19 കിലോയുടെ 16 നിറ സിലിണ്ടറുകളും, 3 കാലി സിലിണ്ടറുകളും) റെയ്ഡ് ഇനിയുളള ദിവസങ്ങളിലും തുടരുന്നതാണെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!