ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറില്‍ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തില്‍ ആറ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഏതാനും പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. രാസവസ്തുക്കള്‍ കലര്‍ത്തുന്നതിനിടെ സ്‌ഫോടനം നടന്നെന്നാണ് നിഗമനം.
കെട്ടിടത്തിലെ നാല് മുറികള്‍ തകര്‍ന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൊലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.