63ാമത് കലോത്സവ നഗരിയില്‍ എക്‌സൈസ് വകുപ്പും വിമുക്തി വിഷനും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രചാരണം ശ്രദ്ധേയമായി. കളികളിലുടെ കുട്ടികളെ ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തുക എന്നതാണ് പ്രധാന ഉദ്ദേശം. കുട്ടികള്‍ക്കായി വിവിധതരം ഗെയിം, മെസേജ്, ബോധവല്‍ക്കരണ ബോര്‍ഡ്, ആര്‍ച്ചറി തുടങ്ങിയ സ്റ്റാളില്‍ ഉള്‍പ്പെടുത്തി. പ്രധാനയിടങ്ങളില്‍ വിമുക്തി ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളും പതിച്ചിട്ടുണ്ട്. ജീവിതത്തില്‍ ലഹരികുഴികളില്‍ വീഴാതെ കുട്ടികളെ വിജയത്തില്‍ എത്തിക്കുക എന്നാണ് പ്രധാന ലക്ഷ്യം. തിരുവനന്തപുരം ഡിസി സുഭാഷ് സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു. നിരവധി വിദ്യാര്‍ത്ഥികളാണ് സ്റ്റാള്‍ സന്ദര്‍ശിക്കുന്നത്.
കലോത്സവനഗരിയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണവും

