വിമാനത്തിൽ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിക്കുകയും സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തയാൾക്കെതിരെ എയർ ഇന്ത്യയുടെ നടപടി.കേസിൽ പ്രതിയായ യാത്രക്കാരന് യാത്രാ വിലക്ക് ഏർപ്പെടുത്തി,ഒരു മാസത്തേക്കാണ് വിലക്ക്. ന്യൂയോർക്ക്- ഡൽഹി എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ യാത്ര ചെയ്ത 71കാരിയുടെ മേൽ മൂത്രമൊഴിച്ചയാൾക്കാണ് കമ്പനി യാത്രാവിലക്കേർപ്പെടുത്തിയത്.സഹയാത്രികയെ അങ്ങേയറ്റം ദുരിതത്തിലാക്കിയ യാത്രക്കാരന്റെ പെരുമാറ്റം എയർ ഇന്ത്യ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഈ കേസിൽ ഇതിനകം പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു. എയർ ഇന്ത്യ ജീവനക്കാരുടെ ഭാഗത്തെ വീഴ്ചകൾ അന്വേഷിക്കാനും പോരായ്മകൾ പരിഹരിക്കാനും ഞങ്ങൾ ഒരു ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ബുദ്ധിമുട്ട് നേരിട്ട യാത്രക്കാരിയുമായും അവളുടെ കുടുംബവുമായും ഞങ്ങൾ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബിസിനസ് ക്ലാസ് യാത്രക്കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. തനിക്കുണ്ടായ ദുരനുഭവത്തേക്കുറിച്ച് വ്യക്തമാക്കി ടാറ്റ ഗ്രൂപ്പ് ചെയര്മാന് എന് ചന്ദ്രശേഖരന് പരാതിക്കാരി എഴുതിയ കത്ത് പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.
സഹയാത്രികയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച യാത്രക്കാരന് വിലക്ക്;നടപടിയുമായി എയർ ഇന്ത്യ

