Kerala

സെർവ് ചെയ്യാൻ സെർവിങ് റോബോട്ട്; കൗതുകമുണർത്തുന്ന കണ്ടുപിടുത്തവുമായി കലോത്സവ നഗരിയിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾ

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട് അതിഗംഭീരമായി നടന്നുകൊണ്ടിരിക്കുകയാണ്. വേദികളിൽ കുട്ടികളുടെ കലാവിരുന്ന് നടക്കുമ്പോൾ തന്നെ ചില വിദ്യാർത്ഥികൾ അവരുടെ മറ്റു സർഗാത്മക കഴിവുകളും കൂടി ആളുകളിലേക്കെത്തിക്കാൻ കലോത്സവ നഗരിയെ ഉപയോഗപ്പെടുത്തുന്നുണ്ട്. അത്തരത്തിൽ സെർവിങ് റോബോട്ട് എന്ന ആശയവുമായി മുൻപോട്ട് വന്നിരിക്കുകയാണ് ടെക്‌നിക്കൽ ഹൈസ്‌കൂൾ വെസ്റ്റ് ഹില്ലിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ.ആകാശ്, സൗരവ്, അർഷിദ്, ദേവദത്ത്,തേജസ്സ്, അനുപം ജിത്ത് എന്നിവരാണ് സെർവിങ് റോബോട്ടിന് പിന്നിലെ ചെറിയ ശാസ്ത്രജ്ഞന്മാർ.

പേര് പോലെ തന്നെ ആവിശ്യ സാധനങ്ങൾ എടുത്തുകൊടുക്കുന്നതിനായി, സെർവ് ചെയ്യാൻ കഴിയുന്ന ഒരു കുട്ടി റോബോട്ട്. ക്രിസ്മസ് അപ്പൂപ്പന്റെ രൂപത്തിൽ വേഷം ധരിച്ച റോബോട്ട് രണ്ട് ദിവസംകൊണ്ടാണ് ഈ മിടുക്കർ നിർമ്മിച്ചെടുത്തത്. ആർഡിനോ ബോർഡ് വെച്ചാണ് ഇത് പ്രവർത്തിക്കുന്നത്. കൂടാതെ ഉള്ളിൽ ഒരു ചിപ്പും ഉണ്ട്. പിവിസി പൈപ്പും ബനിയനും തുടങ്ങിയവയാണ് നിർമിക്കാൻ ഉപയോഗിച്ച മറ്റു വസ്തുക്കൾ. ബ്ലുടൂത്ത് ആർസി കൺട്രോളർ ആപ്പ് ഉപയോഗിച്ചാണ് റോബോട്ടിനെ നിയന്ത്രിക്കുന്നത്. തികച്ചും വ്യത്യസ്തമായ ഈ കണ്ടുപിടുത്തം കലോത്സവത്തിനെത്തുന്നവരിൽ കൗതുകവും ആകാംഷയും ഉണർത്തുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!