റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ഇരുചക്ര വാഹനത്തിൽ നിന്ന് വീണ് ട്രക്കിടിച്ച് 22കാരിക്ക് ദാരുണാന്ത്യം. ഐടി ജീവനക്കാരിയായ ശോഭനയാണ് കൊല്ലപ്പെട്ടത്.ചെന്നൈയിലെ മധുരവോയലില്‍ ചൊവ്വാഴ്ച രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്. ശോഭന സഹോദരന്‍ ഹരീഷിനെ നീറ്റ് കോച്ചിങ് സെന്ററിലേക്ക് കൊണ്ടുവിടാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിലെ കുഴി ഒഴിവാക്കി സ്‌കൂട്ടര്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് ഇരുവരും റോഡിലേക്ക് വീഴുകയായിരുന്നു. തൊട്ടുപിന്നിലുണ്ടായിരുന്ന ലോറി ശോഭനയുടെ ദേഹത്തുകൂടി കയറിയിറങ്ങിപൂനമല്ലി പോലീസ് സ്ഥലത്തെത്തി ശോഭനയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി പോരൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ശോഭനയുടെ സഹോദരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു.ശോഭനയുടെ മരണത്തിന് കാരണം മോശം റോഡുകളാണെന്ന് ശോഭന ജോലി ചെയ്യുന്ന സോഹോയുടെ സിഇഒ ശ്രീധർ വെമ്പു ട്വീറ്റിലൂടെ ആരോപിച്ചു. അപകടത്തിന് പിന്നാലെ ഒരു മണിക്കൂറിനുള്ളിൽ അധികൃതർ റോഡിലെ കുഴിയടക്കുകയും ചെയ്തു.
കുഴി ഒഴിവാക്കാൻ ശ്രമിച്ചു;ശരീരത്തിൽ ട്രക്ക് കയറി 22 ക്കാരിക്ക് ദാരുണാന്ത്യം
