Kerala

കലോത്സവ നഗരിയിൽ ലഹരിക്കെതിരെ കയ്യൊപ്പ്; മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ലഹരിക്കെതിരെയുള്ള ചിത്രരചന കയ്യൊപ്പിൻ്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പ്രത്യേകം ഒരുക്കിയ ക്യാൻവാസിൽ കയ്യൊപ്പ് ചാർത്തിയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ ഏറ്റെടുത്തു കൊണ്ട് കലോത്സവ നഗരിയിലും സർഗാത്മകമായി ലഹരി വിരുദ്ധ ആശയം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മന്ത്രിയോടൊപ്പം എം.കെ രാഘവൻ എം പി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ തുടങ്ങിയവരും ലഹരിക്കെതിരെ കയ്യൊപ്പു ചാർത്തി.

കലാപ്രതിഭകൾക്കും പൊതുജനങ്ങൾക്കും ലഹരിക്കെതിരെ കയ്യൊപ്പിടാം. അതോടൊപ്പം ചിത്രകലാകാരൻമാരുടെ കലാ സൃഷ്ടികൾ വരയ്ക്കാനും കഴിയും വിധമാണ് കാൻവാസ്‌ ഒരുക്കിയിരിക്കുന്നത്. കലോത്സവം കഴിയും വരെ ലഹരിക്കെതിരെയുള്ള കയ്യൊപ്പ് കാൻവാസ് പ്രദർശിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. കലോത്സവ പോഗ്രാം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബി ഇ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആർട്സ് ആൻഡ് ലിറ്ററേച്ചർ താമരശ്ശേരിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രോഗ്രാം കമ്മിറ്റി കൺവീനർ പി കെ അരവിന്ദൻ, ആർട്സ് ആൻഡ് ലിറ്ററേച്ചർ താമരശ്ശേരി അംഗങ്ങളും ചിത്രകലാകാരൻമാരുമായ മജീദ് ഭവനം,രാജൻ ചെമ്പ്ര,നാസർ താമരശ്ശേരി,രാധിക രഞ്ജിത്ത്,സുനിത കിളവൂർ,ദിലീപ് ബാലൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!