സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പതിവുപരിശോധനയ്ക്കായാണ് ന്യൂഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.രാഹുൽ ഗാന്ധി ഇന്ന് വൈകിട്ട് ഡൽഹിയിലെത്തി അമ്മയെ കാണുമെന്ന് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിലെത്തിയ ഭാരത് ജോഡോ യാത്രയിൽ സോണിയ ഗാന്ധിയും പങ്കെടുത്തിരുന്നു. ഇന്നലെയാണ് ഭാരത് ജോഡോ യാത്ര യുപിയില്‍ പ്രവേശിച്ചത്. ജൂൺ 12 ന് കൊവിഡ് സങ്കീർണതകളോടെ പ്രവേശിപ്പിക്കപ്പെട്ട സോണിയയെ 2022 ജൂൺ 18 ന് ഇതേ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു.
സോണിയ ഗാന്ധി ആശുപത്രിയിൽ
