*ലാബ് ടെക്‌നീഷ്യന്‍ കൂടിക്കാഴ്ച 10 ന്*കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, എച്ച്ഡിഎസിന് കീഴില്‍ അടുത്ത ഒരു വര്‍ഷം ഉണ്ടാകുന്ന ലാബ് ടെക്‌നീഷ്യന്‍മാരുടെ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിനായി 825 രൂപ ദിവസക്കൂലി അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: ഡിഎംഎല്‍ടി/ബിഎസ്‌സി എംഎല്‍ടി (ഡിഎംഇ അംഗീകരിച്ചത്). പ്രായപരിധി: 18-36. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 10 ന് രാവിലെ 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് എത്തണം. *അതിഥി അദ്ധ്യാപക നിയമനം*കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ 2024-25 അദ്ധ്യയന വര്‍ഷം ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.ഉദ്യോഗാര്‍ത്ഥികള്‍ക്ക് എഐസിടിഇ, കേരള പി എസ് സി നിഷ്‌കര്‍ഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതകള്‍ വേണം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 12 ന് രാവിലെ 10.30 ന് സ്ഥാപനത്തില്‍ നേരിട്ട് എത്തണം. വിവരങ്ങള്‍ www.geckkd.ac.in ൽ. ഫോണ്‍: 0495-2383210.*റേഷൻ കാര്‍ഡ് മസ്റ്ററിംഗ് ക്യാമ്പ് ഇന്ന് മുതൽ* കോഴിക്കോട് സിറ്റി റേഷനിംഗ് ഓഫീസ് (നോര്‍ത്ത്) പരിധിയിലെ മുന്‍ഗണന വിഭാഗത്തില്‍പ്പെട്ടവരുടെ റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ക്യാമ്പ് ഡിസംബർ നാല്, അഞ്ച്, ആറ്, ഏഴ് തീയതികളില്‍ രാവിലെ 8 മുതല്‍ വൈകീട്ട് 7 വരെ നടക്കും. തീയ്യതി, സ്ഥലം എന്നീ ക്രമത്തില്‍: ഡിസംബര്‍ നാല്- റേഷന്‍ കട 92- ജിഎംയുപി സ്‌കൂള്‍ കോയറോഡ്.അഞ്ച്-റേഷന്‍ കട 7-കാരപ്പറമ്പ്. ആറ്- റേഷന്‍ കട 17- പാറോപ്പടി. ഏഴ്-റേഷന്‍ കട 24-മൂഴിക്കല്‍. ഇതിന് പുറമെ, മസ്റ്ററിംഗ് ക്യാമ്പ് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ‘ബി’ ബ്ലോക്കിലെ നാലാം നിലയിലെ ഓഫീസില്‍ ഇന്ന് (ഡിസംബര്‍ 4) രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയും ഉണ്ടാകും. ക്യാമ്പിൽ ആയാലും ഓഫീസിൽ ആയാലും മസ്റ്ററിംഗിന് വരുന്നവർ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ആധാര്‍ ലിങ്ക് ചെയ്ത ഫോണ്‍ എന്നിവ കൊണ്ടു വരണം. റേഷന്‍ ഉപഭോക്താക്കള്‍ക്ക് ഓഫീസ് സമയങ്ങളില്‍ സിറ്റി റേഷനിംഗ് ഓഫീസ് നോര്‍ത്തില്‍ വന്ന് ഫേസ് ആപ്പ് വഴി E-KYC അപ്ഡേഷന്‍ ചെയ്യാം.*കെല്‍ട്രോണില്‍ മാധ്യമ പഠനം*കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യത ഉളളവര്‍ക്കും ബിരുദം നേടിയവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. കോഴിക്കോട്, തിരുവനന്തപുരം, ജില്ലകളിലെ കെല്‍ട്രോണ്‍ കേന്ദ്രങ്ങളില്‍ ഡിസംബര്‍ ഏഴ് വരെ അപേക്ഷിക്കാം. ഫോണ്‍: 9544958182, കോഴിക്കോട്: 0495-2301772, തിരുവനന്തപുരം: 0471-2325154.*ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍*ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പിജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത പ്ലസ് ടു), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത എസ്എസ്എല്‍സി) തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍/റെഗുലര്‍/പാര്‍ട്ട് ടൈം ബാച്ചുകള്ളുണ്ട്. മികച്ച ഹോസ്പിറ്റലുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം. ഫോണ്‍: 8304926081.*പി എസ് സി പരീക്ഷ പരിശീലനം* ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രത്തില്‍ ജനുവരിയില്‍ ആരംഭിക്കുന്ന സൗജന്യ പി എസ് സി പരീക്ഷ പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാവും പ്രവേശനം. തിങ്കള്‍ മുതല്‍ വെള്ളി വരെ റെഗുലര്‍ ബാച്ചും ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോളിഡേ ബാച്ചുമാണ്. ആറു മാസമാണ് പരിശീലന കാലാവധി. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 20. ഉദ്യോഗാര്‍ഥികള്‍ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട 18 വയസ്സ് തികഞ്ഞവരായിരിക്കണം. വ്യക്തിഗത വിവരങ്ങള്‍, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം നേരിട്ട് അപേക്ഷിക്കണം. അപേക്ഷാഫോം കോഴിക്കോട് പുതിയറയില്‍ ഉള്ള ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0495-2724610, 9446643499, 9846654930.*ദര്‍ഘാസ്*ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളുടെ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള ഡിസംബര്‍ 27 മുതല്‍ 31 വരെ കോഴിക്കോട് ബീച്ച് റോഡിലുള്ള, ആസ്പിന്‍ കോര്‍ട്ട്യാര്‍ഡ്സില്‍ നടത്തുന്നു. ഇതിനായി താല്‍ക്കാലിക സ്റ്റാളുകള്‍ നിര്‍മ്മിച്ച്, ലൈറ്റ്, സൗണ്ട്. ഗേറ്റ്, മുതലായവ സ്ഥാപിക്കുന്നതിന് ജില്ലയിലെ അംഗീകൃത കരാറുകാരില്‍ നിന്ന് മുദ്രവച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഡിസംബര്‍ 17 വൈകീട്ട് മൂന്ന് മണി വരെ ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കോഴിക്കോട് എന്ന വിലാസത്തില്‍ സ്വീകരിക്കും. ഫോണ്‍: 0495-2766563, 2765770. *യോഗ ടീച്ചര്‍ ട്രെയിനിംഗില്‍ ഡിപ്ലോമ; ലാറ്ററല്‍ എന്‍ട്രിയായി അപേക്ഷിക്കാം*സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന 2025 ജനുവരി സെഷനിലെ ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ലാറ്ററല്‍ എന്‍ട്രിയായി അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അഥവാ തത്തുല്യമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷകര്‍ 18 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിപ്ലാമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററില്‍ അഡ്മിഷന്‍ എടുത്താല്‍ മതിയാകും. https://app.srccc.in/register ലിങ്കിലൂടെ ലാറ്ററല്‍ എന്‍ട്രിയ്ക്കു വേണ്ടിയുള്ള പ്രത്യേക ആപ്ലിക്കേഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് എസ്ആര്‍സി ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31. വിശദ വിവരങ്ങള്‍ www.srccc.in ൽ. കോഴിക്കോട് ജില്ലയിലെ പഠനകേന്ദ്രം: യോഗ അസ്സോസിയേഷന്‍ ഓഫ് കേരള, എസ്കെ പൊറ്റക്കാട് കള്‍ച്ചറല്‍ സെന്റര്‍, പുതിയറ, കോഴിക്കോട്. ഫോണ്‍: 949628-4414.*’ഫിഷ് വെന്‍ഡിംഗ് കം ഫുഡ് ട്രക്ക്’ വിതരണം ചെയ്യുന്ന പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു*പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന (പി എം എം എസ് വൈ) പദ്ധതി പ്രകാരമുളള ചാലിയം മാതൃക മത്സ്യഗ്രാമം പദ്ധതിയുടെ ഘടകപദ്ധതിയായ ‘ഫിഷ് വെന്‍ഡിംഗ് കം ഫുഡ് ട്രക്ക്’ വിതരണം ചെയ്യുന്ന പദ്ധതിക്കായി ചാലിയം മത്സ്യഗ്രാമത്തില്‍ സ്ഥിരതാമസക്കാരായ 5 മുതല്‍ 10 വരെ അംഗങ്ങളടങ്ങിയ പുരുഷ-വനിത മത്സ്യത്തൊഴിലാളി സ്വയംസഹായ/സാഫ് ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ഗ്രൂപ്പുകള്‍ക്ക് വാഹനം ഉള്‍പ്പെടെ 28 ലക്ഷം രൂപയുടെ ധനസഹായം ലഭിക്കും. അപേക്ഷകള്‍ ബേപ്പൂര്‍ മത്സ്യഭവന്‍ ഓഫീസില്‍ ഡിസംബര്‍ അഞ്ചിനകം ലഭ്യമാക്കണം. വിവരങ്ങള്‍ക്ക് ബേപ്പൂര്‍ മത്സ്യഭവന്‍, സാഫ് ഓഫീസ്, ജില്ലാ ഫിഷറീസ് ഓഫീസ് എന്നിവിടങ്ങളിലോ 0495-2383780 നമ്പറിലോ ബന്ധപ്പെടണം.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഇടുക്കിവാര്‍ത്താക്കുറിപ്പ്03 ഡിസംബർ 2024*ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ ആകാം അസാപ്പിലൂടെ*കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ് വിജയകരമായി പൂര്‍ത്തിയക്കുന്നവര്‍ക്ക് 100 % പ്ലേസ്‌മെന്റ് ഉണ്ടാകും. ഫോൺ: 9495999688 / 7736925907Iഇന്‍ഫര്‍മേഷന്‍ ഓഫീസ് ഇടുക്കിവാര്‍ത്താക്കുറിപ്പ്03 ഡിസംബർ 2024 *ആരോഗ്യമേഖലയില്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് “*കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍, തിരുവല്ല കുന്നന്താനത്ത് പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് കോഴ്‌സിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പത്താം ക്ലാസ് വിജയവും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസ് വിജയമോ ആണ് യോഗ്യത. കോഴ്സ് കാലാവധി ആറ് മാസം . കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999688 / 7736925907 എന്ന നമ്പറിലോ അല്ലെങ്കില്‍ www.asapkerala.gov.in എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടുക.ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഇടുക്കിവാര്‍ത്താക്കുറിപ്പ്03 ഡിസംബർ 2024*അളവു തൂക്ക ഉപകരണങ്ങള്‍ മുദ്ര ചെയ്തു ക്രമപ്പെടുത്തുന്നതിനവസരം* ഓട്ടോറിക്ഷ മീറ്റര്‍ ഉള്‍പ്പെടെയുള്ള അളവു തൂക്ക ഉപകരണങ്ങള്‍ മുദ്ര ചെയ്തു ക്രമപ്പെടുത്തുന്നതിനായി ”ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി” പ്രകാരം അദാലത്ത് സംഘടിപ്പിക്കുന്നു. രേഖകള്‍ ഉള്ളതോ, സ്റ്റാമ്പിഗ് പ്ലേറ്റില്‍ മുദ്ര ചെയ്ത വിവരങ്ങള്‍ ഉള്ളതോ ആയ ഉപകരണങ്ങള്‍ അദാലത്തില്‍ 500/- രൂപ രാജി ഫീസ് ഒടുക്കി മുദ്ര ചെയ്തു ഉപയോഗിക്കുന്നതിനുള്ള അവസരം ലഭിക്കുന്നതാണ്. കുടിശികയായ ഉപകരണങ്ങള്‍ മുദ്ര ചെയ്യുന്നതിനായി അതാത് താലൂക്ക് തല ഓഫീസുമായി ബന്ധപ്പെട്ട് ഈ മാസം 14-ആം തിയതിക്ക് മുന്‍പായി അപേക്ഷ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് താലൂക്ക് ഓഫീസുമായി ബന്ധപ്പെടണമെന്ന് ഇടുക്കി ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. ഫോൺ:അസിസ്റ്റന്റ് കണ്‍ട്രോളര്‍, തൊടുപുഴ(തൊടുപുഴ താലൂക്ക്)- 04862 222638ഇന്‍സ്‌പെക്ടര്‍ ഓഫീസ് ഇടുക്കി (ഇടുക്കി താലൂക്ക് )- 04868 251197ഇന്‍സ്‌പെക്ടര്‍ ഓഫീസ് മുന്നാര്‍ (ദേവികുളം താലൂക്ക്)-04865 232634ഇന്‍സ്‌പെക്ടര്‍ഓഫീസ് പീരുമേട്(പീരുമേട്താലൂക്ക്)-04869 233084ഇന്‍സ്‌പെക്ടര്‍ ഓഫീസ്, നെടുംകണ്ടം( ഉടുമ്പന്‍ചോല)-04868 232523ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഇടുക്കിവാര്‍ത്താക്കുറിപ്പ്03 ഡിസംബർ 2024*മരലേലം*ഇടുക്കി പോലീസ് ജില്ലയിൽ ജില്ലാ പോലീസ് സമുച്ചയം നിർമ്മാണത്തിനായി ലഭിച്ചിട്ടുള്ള ഇടുക്കി വില്ലേജിലെ സർവ്വേ നമ്പർ 161/1 ൽ ഉൾപ്പെട്ട 0.5787 ഹെക്ടർ സ്ഥലത്തെ മരങ്ങൾ മുറിച്ചു നീക്കുന്നതിന് ഡിസംബർ 21ന് രാവിലെ 11 മണിക്ക് ഇടുക്കി പോലീസ് സബ് ഡിവിഷണൽ ഓഫീസ് പരിസരത്ത് വച്ച് ലേലം നടത്തും. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ലേലദിവസത്തിന് മുൻപുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 നും വൈകിട്ട് 4 നും ഇടയിലുള്ള സമയങ്ങളിൽ ലയ്സൻ ഓഫീസറുടെ അനുമതിയോടെ ലേലം ചെയ്യാനുള്ള മരങ്ങൾ പരിശോധിക്കാവുതാണ്. ഫോൺ :9447321194ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഇടുക്കിവാര്‍ത്താക്കുറിപ്പ്03 ഡിസംബർ 2024*കോഷൻ ഡപ്പോസിറ്റ് കൈപ്പറ്റണം.*കട്ടപ്പന ഗവ. ഐ.ടി.ഐയിൽ നിന്നും 2021 മുതൽ 2024 വരെയുള്ള കാലയളവിൽ തൃപ്തികരമായി ട്രെയിനിംഗ് പൂർത്തീകരിച്ചതും സെക്യൂരിറ്റി ഡെപ്പോസിറ്റ്, കോഷൻ മണി എന്നിവ കൈപ്പറ്റാത്തവരുമായ ട്രെയിനികൾ, സെക്യൂരിറ്റി ഡെപ്പോസിറ്റ്, കോഷൻ മണി എന്നിവ ലഭിക്കുന്നതിനായി നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പിനൊപ്പം ഡിസംബർ 20നകം ഐ.ടി.ഐ. ഓഫീസിൽ സമർപ്പിക്കണം.. 2021 ജുലായ് 31 നുള്ളിൽ പരിശീലനം പൂർത്തീകരിച്ച ട്രെയിനികളുടെ തുക ഇനിയൊരു അറിയിപ്പ് കൂടാതെ സർക്കാരിലേയ്ക്ക് വകയിരുത്തും.