ഇടുക്കി മെഡിക്കൽ കോളജിൽ സർജറി വിഭാഗത്തിന് കീഴിൽ ആധുനിക ലാപ്രോസ്കോപ്പി സംവിധാനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് റോഡ് വികസനത്തിനായി 18 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. ഇടുക്കി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ടോമി മാപ്പിലകയിൽ അധ്യക്ഷത വഹിച്ചു.. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ബിനു, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ സുരേഷ് വർഗീസ്, മെഡിക്കൽ കോളജ് ആർഎംഒ ഡോ നവാസ്, സർജറി വിഭാഗം മേധാവി ഡോ ആർ സി ശ്രീകുമാർ എന്നിവർ സംസാരിച്ചു. വിവിധ വകുപ്പ് മേധാവികൾ, മെഡിക്കൽ കോളേജ് ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.മെഡിക്കൽ കോളേജ് വികസനത്തിനുള്ള എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ ഉറപ്പു നൽകി.