ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മധ്യപ്രദേശിലും രാജസ്ഥാനിലും വ്യക്തമായ ലീഡ് നേടി ബി.ജെ.പി. മധ്യപ്രദേശില്‍ 150 ലധികം സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് പോരാടുന്നത് 71 സീറ്റുകളിലും. ഇതോടെ മധ്യപ്രദേശില്‍ ബി.ജെ.പി തുടര്‍ഭരണം ഉറപ്പായി. മൂന്ന് സീറ്റുകളിലാണ് മറ്റുള്ളവര്‍ ലീഡ് ചെയ്യുന്നത്.
അതേസമയം രാജസ്ഥാനും കോണ്‍ഗ്രസ് കൈവിട്ടു. ഭരണവിരുദ്ധ കോണ്‍ഗ്രസിന് തലവേദനയാകുമെന്ന് ഉറപ്പായിരുന്നു. 104 സീറ്റുകളിലാണ് ഇപ്പോള്‍ ബി.ജെ.പി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസാവട്ടെ 71 സീറ്റുകളിലും. ഇവിടെ 19 സീറ്റുകളില്‍ മറ്റുള്ളവരും ബി.എസ്പി രണ്ടും ആര്‍.എല്‍.ഡി ഒരു സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു.
എന്നാല്‍ ഛത്തീസ്ഗഡില്‍ ലീഡ് നില മാറിമറിയുകയാണ്. ഫലസൂചന പുറത്തുവന്ന ആദ്യ മണിക്കൂറുകളില്‍ കോണ്‍ഗ്രസ് മുന്നേറ്റം പ്രകടമായിരുന്നുവെങ്കിലും പിന്നീട് ചിത്രം മാറി. ഇപ്പോള്‍ 49 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നുണ്ടെങ്കിലും സുരക്ഷിതമല്ല കാര്യങ്ങള്‍. തൊട്ടുപിന്നില്‍ 41 സീറ്റുമായി ബി.ജെ.പിയും പിന്നിലുണ്ട്.